ഡ്രീം11 ഐപിഎല്‍ 2020 മത്സരങ്ങള്‍ കാണാം, സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് ചെയ്തു കൊണ്ട്; ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഗ്ലോബല്‍-ഫസ്റ്റ് ‘വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്സ്’

  • Watch’N Play-യിലെ ഇമോജികളിലൂടെയും സ്റ്റിക്കറുകളിലൂടെയും ഹോട്ട്‌ഷോട്ടുകളിലൂടെയും ക്രിക്കറ്റിംഗ് സന്തോഷം പങ്കിടുന്നതിനൊപ്പം ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ വീഡിയോ ചാറ്റിലൂടെ സുഹൃത്തുക്കളുമായും സന്തോഷം പങ്കിടാം
  • പുതുതായി ചേര്‍ത്ത ഈ ഫീച്ചര്‍, ഡ്രീം11 ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ കാണാനുള്ള ഏറ്റവും ഇന്ററാക്റ്റീവ് ഡെസ്റ്റിനേഷനാക്കി ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോമിനെ മാറ്റുന്നു.
Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഡ്രിം11 ഐപിഎല്‍ അതിന്റെ പരിസമാപ്തിയോട് അടുക്കുമ്പോള്‍, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി അവരുടെ പ്ലാറ്റ്ഫോമില്‍ മറ്റൊരു ഗ്ലോബല്‍ ഫസ്റ്റ് ഇന്നൊവേഷന്‍ കൂടി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് സവിശേഷമായ സോഷ്യല്‍ വാച്ചിംഗ് അനുഭവം നല്‍കുകന്ന #സുഹൃത്തുക്കള്‍ക്കൊപ്പംകാണൂ എന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ തത്സമയ മത്സരങ്ങള്‍ നേരില്‍ കാണാന്‍ ആരാധകര്‍ക്ക് ഇപ്പോഴും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്ലാറ്റ്ഫോമില്‍ സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് ചെയ്തു കൊണ്ട് അതേ സ്‌ക്രീനില്‍ തന്നെ മത്സരവും കാണാനുള്ള ഫീച്ചര്‍ ‘വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്സ്’ അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രീം11 ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ലോകത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് തത്സമയ മത്സരം കാണുമ്പോള്‍ തന്നെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി വീഡിയോ ചാറ്റിലൂടെ സംസാരിക്കാനുള്ള അവസരവും ഉണ്ടാകുന്നത്. സീസണിന്റെ തുടക്കത്തില്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി നിരവധി പുതിയ ഫീച്ചറുകള്‍ വാച്ച് ആന്‍ഡ് പ്ലേ (WatchN’ Play) എന്ന ഇന്ററാക്റ്റീവ് സോഷ്യല്‍ ഫീഡിലേക്ക് ചേര്‍ത്തിരുന്നു. രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ പ്ലാറ്റ്ഫോമിലെ വെര്‍ച്വല്‍ കമ്മ്യൂണിറ്റിയിലേക്ക് ആകര്‍ഷിക്കുന്ന ഒന്നാണിത്. Hotshots-ലൂടെ സെല്‍ഫികളും Duets-ലൂടെ വീഡിയോകളും മറ്റും പങ്കുവെച്ച് സ്റ്റേഡിയത്തിലേതിന് സമാനമായ അനുഭവം വീട്ടിലേക്ക് കൊണ്ടുവരാന്‍ ആരാധകര്‍ക്ക് ഇതിലൂടെ കഴിയുന്നു. ഇപ്പോള്‍ ‘വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്സ്’ ഫീച്ചറിലൂടെ തത്സമയ മത്സരത്തിന്റെ ആകാംക്ഷ പ്രകടിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടി ഉപയോക്താക്കള്‍ക്ക് ലഭിച്ചിരിക്കുകയാണ്. തത്സമയ മത്സര സ്ട്രീമിന് ചുവടെയുള്ള ‘സ്റ്റാര്‍ട്ട് വീഡിയോ കോള്‍’ ഫീച്ചറില്‍ ക്ലിക്ക് ചെയ്ത് 5 സുഹൃത്തുക്കളെ വരെ പോര്‍ട്രെയ്റ്റ് മോഡില്‍ ചേര്‍ക്കാം.

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിന്റെയും ക്രിക്കറ്റ് കമന്ററിയുടെയും ശബ്ദം വെവ്വേറെ നിയന്ത്രിക്കാനാകും എന്നതിനാല്‍ ഇത് കൂടുതല്‍ മികച്ച അനുഭവം നല്‍കുന്നു. കണക്റ്റിവിറ്റി കുറവാണെങ്കില്‍ ‘ഓഡിയോ ഒണ്‍ലി’ ഓപ്ഷനും ഇതില്‍ ലഭ്യമാണ്. വീഡിയോ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവരും വീഡിയോ സിങ്ക്രൊണൈസേഷനിലൂടെ കാണുന്നത് ഒരേ ഫീഡ് തന്നെയാകും എന്നതിനാല്‍ ഒരാള്‍ക്ക് ആദ്യം കാണാനാകുകയും സസ്‌പെന്‍സ് ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉളവാകുന്നില്ല.

‘കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ മാജിക്ക് പ്രകടമാകുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു; എന്നാല്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഈ കാലത്ത് ഇതു വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പ്രോഡക്റ്റ് ടീം ഈ ചലഞ്ച് ഏറ്റെടുത്തൂ – ക്രിക്കറ്റ് കാണുമ്പോള്‍ തന്നെ സോഷ്യല്‍ വാച്ചിംഗ് എക്സ്പീരിയന്‍സ് സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ‘വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്‌സ്’ ആകാംക്ഷ ജനിപ്പിക്കുന്ന പുതിയ ആശയമാണ്. ഓഫ്ലൈന്‍ പെരുമാറ്റത്തെ വെര്‍ച്വലാക്കുന്നതും ആരാധകര്‍ ക്രിക്കറ്റ് ആസ്വദിക്കുന്ന രീതി തന്നെ മാറ്റി മറിക്കുന്നതുമായ ആശയമാണിത്’ – ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ – പ്രസിഡന്റും ഹെഡുമായ സുനില്‍ റയന്‍ പറഞ്ഞു.

ഡ്രീം11 ഐപിഎല്‍ 2020 പ്ലേഓഫ് മത്സരങ്ങള്‍ മുതല്‍ നിലവിലുള്ളതും പുതിയതുമായ എല്ലാ വരിക്കാര്‍ക്കും ‘വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്സ്’ ഫീച്ചര്‍ ലഭ്യമാകും. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി വരിക്കാര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റിലെയും ലൈവ് സ്‌പോര്‍ട്ട്സിലെയും ഏറ്റവും മികച്ചവ പ്രതിവര്‍ഷം വെറും 399/- രൂപയ്ക്ക് ലഭ്യമാക്കുന്ന ഏറ്റവും മികച്ച ഡീലാണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി വാര്‍ഷിക സബ്സ്‌ക്രിപ്ഷനിലൂടെ കാഴ്ച്ചക്കാര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ലൈവ് ക്രിക്കറ്റ് – ഒറ്റ സബ്സ്‌ക്രിപ്ഷനില്‍ രണ്ട് ഐപിഎല്‍ ടൂര്‍ണമെന്റുകള്‍ (സെപ്റ്റംബര്‍ 2020, മാര്‍ച്ച്-ഏപ്രില്‍ 21), ഏഷ്യാ കപ്പ്, മറ്റ് ബിസിസിഐ ടൂര്‍ണമെന്റുകള്‍, ദില്‍ ബേച്ചേര, ഖുദാ ഹാഫിസ്, ലൂട്ട്‌കേസ് പോലെ പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് റിലീസ് ചെയ്യുന്ന സിനിമകള്‍ എന്നിവ ആസ്വദിക്കാം. അക്ഷയ്കുമാറിന്റെ ലക്ഷ്മീ, നയന്‍താരയുടെ മൂക്കൂത്തിഅമ്മന്‍ തുടങ്ങിയവയാണ് ഉടന്‍ റിലീസാകുന്ന സിനിമകള്‍.

സ്‌പെഷ്യല്‍ ഓപ്സ്, ആര്യ പോലുള്ള ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് ഏഴ് ഭാഷകളില്‍ കാണാം. ഗ്ലോബല്‍ സൂപ്പര്‍ഹീറോ സിനിമകള്‍ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നു.ഡ്രീം11 ഐപിഎല്‍ 2020-ന്റെ എല്ലാ തത്സമയ സ്‌പോര്‍ട്ടിംഗ് ആക്ഷനും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍ മാത്രം ആസ്വദിക്കൂ.