ഇന്ത്യയിലെ ബെസ്റ്റ് പ്രിന്റര്‍ ഉള്‍പ്പെടെ ഓറഞ്ച് പ്രിന്റേഴ്‌സിന് രണ്ട് ദേശീയ പുരസ്‌കാരം

ബാംഗ്ലൂര്‍ ആസ്ഥാനമായി ഇന്ത്യയിലാകമാനം പ്രവര്‍ത്തിച്ചു വരുന്ന ദേശീയ പ്രൊഫഷണല്‍ സംഘടനയായ ”പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി. ആര്‍. സി. ഐ.)’ 16-ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവിനോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ ”ബെസ്റ്റ് പ്രിന്റര്‍ 2022- ഇന്ത്യ” എന്ന പ്രസ്റ്റീജ് ചാണക്യ അവാര്‍ഡിന് തിരുവനന്തപുരത്തെ ഓറഞ്ച് പ്രിന്റേഴ്‌സ് പ്രൈ. ലി. അര്‍ഹരായി. ഇതോടൊപ്പം ”ആനുവല്‍ കോര്‍പറേറ്റ് കൊളാട്ടറല്‍ അവാര്‍ഡും” ലഭിച്ചതോടെ ഒരേ സമയം രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടാന്‍ ഓറഞ്ച് പ്രിന്റേഴ്‌സിന് സാധിച്ചു.

കോഫി ടേബിള്‍ ബുക്കുകളുടെ ഗുണമേന്മയുള്ള അച്ചടിയും മറ്റ് പ്രത്യേക സംവിധാനങ്ങളും വിലയിരുത്തിയാണ് ”ബെസ്റ്റ് പ്രിന്റര്‍ 2022- ഇന്ത്യ” എന്ന ചാണക്യ അവാര്‍ഡും, ”അഖിലേന്ത്യ ആനുവല്‍ കോര്‍പറേറ്റ് കൊളാട്ടറല്‍ അവാര്‍ഡും” ഓറഞ്ച് പ്രിന്റേഴ്‌സിന് സമ്മാനിക്കാന്‍ വിദഗ്ദരടങ്ങിയ അവാര്‍ഡ് സമിതി തീരുമാനിച്ചത്.

കേരള പോലീസിനുവേണ്ടി കാന്‍ഡിഡ് , കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ തിരുവനന്തപുരം പസിദ്ധീകരിച്ച ‘മഹേഷ് ആര്‍ക്കിടെക്ചര്‍’, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഹര്‍കോര്‍ട്ട് ബട്‌ലര്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ‘ഫുട് പ്രിന്റ്‌സ് ഓഫ് ഗ്ലോറി ‘േ എന്നീ 3 കോഫി ടേബിള്‍ ബുക്കുകളാണ് അവാര്‍ഡുകള്‍ക്ക് നിദാനമായത്. കേരള പോലീസ് ആദ്യമായാണ് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗാന്ധാരി അമ്മന്‍കോവില്‍ ജംഗ്ഷനിലും വേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമായാണ് ഓറഞ്ച് പ്രിന്റേഴ്‌സ് പ്രവര്‍ത്തിയ്ക്കുന്നത്.

പി.ആര്‍.സി.ഐ. നാഷണല്‍ പ്രസിഡന്റ് ഡോ. ടി. വിനയ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന അവാര്‍ഡ് നല്കല്‍ സമ്മേളനം പശ്ചിമ ബംഗാള്‍ കൃഷിവകുപ്പ് മന്ത്രി സോബന്‍ ദേബ് ചതോപാന്ധ്യായ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവ. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയം സീനിയര്‍ അഡൈ്വസര്‍ കാഞ്ചന്‍ ഗുപ്ത ആമുഖ പ്രസംഗം നടത്തി. ഗവേണിങ്ങ് കൗണ്‍സില്‍ ഡയറക്ടര്‍ ഗീതശങ്കര്‍, കോണ്‍ക്ലേവ് കമ്മിറ്റി ചെയര്‍മാന്‍, ആശിംറേ ചൗധരി സെക്രട്ടറി ജനറല്‍ യു. എസ്. കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ എമറിറ്റസും ചീഫ് മെന്ററുമായ എം.ബി. ജയറാമായിരുന്നു മുഖ്യ പ്രഭാഷകന്‍

Read more

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 16-ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് കൊല്‍ക്കത്ത മാരിയറ്റ് ഫെയര്‍ഫീല്‍ഡ് ഹോട്ടല്‍ ഹാളില്‍ നടത്തിയ വിപുലമായ സമ്മേളനത്തില്‍ നല്‍കിയ 13-ാമത് ചാണക്യ അവാര്‍ഡും (ബെസ്റ്റ് പ്രിന്റര്‍ 2022 – ഇന്ത്യ), 12-ാമത് ആനുവല്‍ കോര്‍പറേറ്റ് കൊളാട്ടറല്‍ ഇന്ത്യ അവാര്‍ഡും ഓറഞ്ച് പ്രിന്റേഴ്‌സ് മാനേജിങ് ഡയറക്ടര്‍ റോയി തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജിത്ത് ബി. എസ്., പി. ടി. ദേവസ്സിക്കുട്ടി (പി. ആര്‍. ഒ.), കെ. എം. പി. എ. പ്രസിഡന്റ് ലൂയിസ് ഫ്രാന്‍സിസ് എന്നിവര്‍ പ്രശസ്ത ബംഗാളി നടിയും നിര്‍മ്മാതാവുമായ സുചന്ദ്ര വനിയ, കേന്ദ്ര ഗവ. സീനിയര്‍ അഡൈ്വസര്‍ കാഞ്ചന്‍ ഗുപ്ത എന്നിവരില്‍ നിന്നും ഏറ്റു വാങ്ങി.