പ്രഭാതത്തില്‍ വിശപ്പകറ്റാന്‍ ബ്രിട്ടാനിയ ടോസ്ടീ; പുതിയ പരസ്യത്തില്‍ തൃഷ കൃഷ്ണനും നീന ഗുപ്തയും ഒന്നിക്കുന്നു

Advertisement

ഒരു ദിവസം തുടങ്ങാന്‍ അത്യാവശ്യമായ ചായയ്‌ക്കൊപ്പം ഏറ്റവും നന്നായി ചേരുന്നതാണ് ബ്രിട്ടാനിയ ടോസ്ടീ. ടോസ്ടീക്കൊപ്പമുള്ള ആ ആദ്യത്തെ കപ്പ് ചായ, വിശപ്പകറ്റി നിങ്ങള്‍ക്ക് ഒരു ‘നല്ല തുടക്കം’ (കറാറി ശുരുവാത്ത്) നല്‍കുന്നു. അതിന്റെ ഏറ്റവും പുതിയ ടിവിപരസ്യത്തില്‍ നിരവധി ഇന്ത്യന്‍ വീടുകളിലെ ഉത്തമ അമ്മായിയമ്മ-മരുമകള്‍ ബന്ധം ചിത്രീകരിച്ചുകൊണ്ട്, അതുല്യയായ നീന ഗുപ്തയും കോളിവുഡിലെ മുന്‍നിര നായിക തൃഷ കൃഷ്ണനും അഭിനയിക്കുന്നു. പരസ്പരം പിന്തുണയ്ക്കുന്ന ജോഡിയായി, അവര്‍ വീട്ടിലെ മാനേജര്‍മാര്‍ എന്ന നിലയില്‍ പലവിധ ജോലികള്‍ സന്തോഷത്തോടെ ചെയ്യുന്നു.

എന്നാല്‍ പ്രഭാത ചായയ്ക്കൊപ്പം ടോസ്ടീഒന്ന് കറുമുറ കടിച്ചതിന് ശേഷം മാത്രം. ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ഒരു പുതിയ മുഖം തൃഷ കൃഷ്ണന്റേതാണ്. നാലാം തവണയും അമ്മായിയമ്മ റോള്‍ രസകരവും സജീവവുമാക്കിക്കൊണ്ട് തിരിച്ചെത്തിയനീന ഗുപ്തയ്ക്കൊപ്പം പകല്‍ മുഴുവന്‍ പലവിധ ജോലികള്‍ കൈകാര്യം ചെയ്യുകയാണ്മരുമകളായതൃഷ. ഒരു സ്ത്രീ അവതരിപ്പിക്കുന്ന നിരവധി റോളുകള്‍ ടിവി പരസ്യംചിത്രീകരിക്കുന്നു, മകന് ഒരു പി.ടി. അധ്യാപിക, ഭര്‍ത്താവിന് ഒരു മാനേജര്‍, അമ്മായിയമ്മയ്ക്കും അമ്മായിയപ്പനും ഒരു ഡോക്ടര്‍. എല്ലാ ദിവസവും രാവിലെ അവള്‍ക്ക് ഒരു ”നല്ല തുടക്കം” നല്‍കുന്നതിന്, അവളുടെ രാവിലത്തെ ചായയ്‌ക്കൊപ്പം ഏറ്റവും യോജിക്കുന്നതായി തീരുന്നു ബ്രിട്ടാനിയ ടോസ്ടീ.

ബ്രിട്ടാനിയ ടോസ്ടീ കാമ്പെയ്നിന്റെ തുടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ഹെഡ്-അഡ്ജസെന്‍സി ബിസിനസിന്റെ വിപിന്‍ കടാരിയ പറഞ്ഞു, ”വീട്ടിലെ സ്ത്രീ ദിവസം മുഴുവന്‍ ഒന്നിലധികം വേഷങ്ങള്‍ ചെയ്യുന്നുണ്ടെന്നും വീട്ടിനകത്ത് കുടുംബാംഗങ്ങള്‍ ചെലവഴിച്ച സമയം കൂടുതല്‍ വര്‍ധിച്ചതിനാല്‍ കുടുംബിനികളുടെഉത്തരവാദിത്വങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതെല്ലാം പ്രായോഗികമായി 24X7 മണിക്കൂറില്‍ ഉള്ളതാണ്. ഈ കാമ്പെയ്നിലൂടെ ഈ സൂപ്പര്‍ വനിതകള്‍ക്ക് ഒരു നല്ല തുടക്കം വേണമെന്ന് അവരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു – ബ്രിട്ടാനിയ ടോസ്ടീ നല്‍കുന്നതുംഅതാണ്. പ്രഭാത കപ്പ് ചായയ്‌ക്കൊപ്പം രുചിയുടെയും ആരോഗ്യകരമായ നന്മയുടെയും ഒരു സമീകൃതാവസ്ഥ; ബ്രിട്ടാനിയ ടോസ്ടീയുടെ സന്ദേശം സജീവമാക്കുന്നതിന് ഞങ്ങള്‍ തൃഷ കൃഷ്ണനുമായും നീന ഗുപ്തയുമായും ബന്ധപ്പെട്ടു, അവര്‍ ഇന്ത്യന്‍ വീടുകളിലെ സൂപ്പര്‍ വനിതകളുടെ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.”

പ്രശസ്ത നടിതൃഷ കൃഷ്ണന്‍ ബ്രിട്ടാനിയ ടോസ്ടീയുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു, ”എന്റെ ദിനചര്യ,ഞാന്‍ ഉറക്കമുണരുന്ന സമയം മുതല്‍ ഉറങ്ങാന്‍ പോകുന്നതുവരെ സജീവമായി തുടരേണ്ടത് ആവശ്യമാക്കിത്തീര്‍ക്കുന്നു. ഒരു ദിവസത്തെ എല്ലാ തിരക്കുകള്‍ക്കിടയിലും, ഒന്ന് സ്വസ്ഥമായി ഇരുന്ന്,എന്റെ വിശപ്പകറ്റുന്ന ബ്രിട്ടാനിയ ടോസ്ടീകഴിച്ച്, കുറച്ച് സമയം ആസ്വദിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. പല ഇന്ത്യന്‍ വീടുകളിലെയും പോലെ, വര്‍ഷങ്ങളായി എന്റെ പ്രഭാത കൂട്ടാളിയാണ്ബ്രിട്ടാനിയ ടോസ്ടീ, അതിനാല്‍ ടോസ്റ്റടീ ടീമിന്റെ ഭാഗമാകാനുള്ള ഈ അവസരം ഞാന്‍ ശരിക്കും ആസ്വദിച്ചതും എനിക്ക്ഉള്‍പ്പെടാന്‍ കഴിയുന്നതുമായിരുന്നു.”

ബ്രിട്ടാനിയ ടോസ്ടീയുമായുള്ള ബന്ധത്തെക്കുറിച്ച് നീന ഗുപ്ത പറഞ്ഞു, ”ഞാന്‍ ബ്രിട്ടാനിയ ടോസ്ടീയുമായി വളരെ ശക്തമായ ബന്ധം പുലര്‍ത്തുന്നു. ഇത് എന്റെ നാലാമത്തെ കാമ്പെയ്നാണ്, എനിക്ക് ഇത് വീട്ടിലേക്ക് വരുന്നതുപോലെയാണ്. ഈ ബ്രാന്‍ഡ് കാമ്പെയ്നില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ഞാന്‍ പൂര്‍ണമായും ബന്ധപ്പെട്ടിരിക്കുന്നു, കാരണം ഒരു അമ്മ, ഒരു കുടുംബിനി, ഒരു കലാകാരി തുടങ്ങി നിരവധി വേഷങ്ങള്‍ കൊണ്ട് ഞാന്‍ അമ്മാനമാടുന്നു. എന്റെ പ്രഭാത ദിനചര്യ എനിക്ക് പവിത്രമാണ് – എന്റെ പ്രഭാത കപ്പ് ചായയ്‌ക്കൊപ്പമുള്ള ബ്രിട്ടാനിയ ടോസ്ടീ എന്നെ ഊര്‍ജ്ജസ്വലയാക്കി, ദിവസം ആരംഭിക്കുന്നതിനുള്ള ഒരു തകര്‍പ്പന്‍ തുടക്കം എനിക്ക് നല്‍കുന്നു,അതിനാല്‍ എല്ലാവര്‍ക്കും വേണം ഒരു നല്ല തുടക്കം.”