ഉത്തരവാദിത്വത്തോടെയുള്ള ഗെയിം പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പെയ്ന്‍ അവതരിപ്പിച്ച് ദ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍

  • കളിക്കാരന് ന്യായമായതും സുരക്ഷിതവുമായ അനുഭവത്തിലേക്ക് നയിക്കുന്നതും സ്വയം ഉത്തരവാദിത്തത്തോടെ കളിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതുമായ ഒരു സ്വയം നിയന്ത്രിത ചട്ടക്കൂട് നിർമ്മിക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങളും രീതികളും സ്വീകരിക്കുന്നതിന് ഓൺലൈൻ റമ്മി ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിക്കുക, അതിനായി അവരെ വളര്‍ത്തുക, അതിന് സൗകര്യമൊരുക്കുക, അതിനെ പിന്തുണയ്ക്കുക എന്നിവയാണ് TORF ലക്ഷ്യമിടുന്നത്.
Advertisement

ഇന്ത്യയിലെ ഓൺലൈൻ റമ്മി മേഖലയിലെ സെൽഫ് റെഗുലേറ്ററി ബോഡിയായ ദ് ഓൺലൈൻ റമ്മി ഫെഡറേഷൻ (TORF) അവരുടെ പുതിയ ക്യാമ്പെയ്നായ #TORFHaiTohSaferHai അവതരിപ്പിച്ചു, ടിവിസിയിലൂടെയാണ് കേരളത്തിൽ ക്യാമ്പെയ്ൻ നടത്തുന്നത്. രാജ്യത്തുടനീളമുള്ള ഓൺലൈൻ റമ്മി കളിക്കാർക്ക് ന്യായവും സുരക്ഷിതവും ഉത്തരവാദിത്തത്തോടെയുമുള്ള എന്‍റർടെയ്ൻമെന്‍റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ TORF പെരുമാറ്റച്ചട്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സംരഭത്തില്‍, ഉത്തരവാദിത്തത്തോടെ കളിക്കുന്നതിന് ടോര്‍ഫ് സര്‍ട്ടിഫൈഡ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ടൂളുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഈ ടിവിസികള്‍ കളിക്കാരെ നേരിട്ട് സഹായിക്കുന്നു.

ടിവി, പ്രിന്‍റ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ TORF ക്യാമ്പെയ്ൻ നടത്തും.

2017-ൽ സ്ഥാപിച്ച TORF, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റിന്‍റെ കീഴിൽ സ്ഥാപിച്ചിരിക്കുന്ന ലാഭേച്ഛയില്ലാത്ത സൊസൈറ്റിയാണ്. ഇന്ത്യയിൽ ഉടനീളമുള്ള കളിക്കാർക്ക് സ്ഥിരതയുള്ളതും ആരോഗ്യകരവുമായ എന്‍റർടെയ്ൻമെന്‍റ് നൽകി ഓൺലൈൻ റമ്മി ഇൻഡസ്ട്രിക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ഫെഡറേഷനാണ്. 80 ശതമാനത്തിലേറെ ഓൺലൈൻ റമ്മി കളിക്കാരും മുൻനിരയിലുള്ള 5 ഓൺലൈൻ റമ്മി ഓപ്പറേറ്റർമാരിൽ 4 എണ്ണവും ഫെഡറേഷനിൽ അംഗങ്ങളാണ്.

“ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്കിൽ ഗെയിമുകളിൽ ഒന്നാണ് ഓൺലൈൻ റമ്മി. ഇന്ന്, 100 ദശലക്ഷം ഇന്ത്യക്കാർ ഓൺലൈനിൽ റമ്മി കളിക്കുന്നുണ്ട്. ഞങ്ങളുടെ പുതിയ ക്യാമ്പെയ്ൻ ഉയർത്തിക്കാട്ടുന്നത് ഈ കളിയുടെ യഥാർത്ഥ സ്പിരിറ്റാണ്. അതോടൊപ്പം തന്നെ കളിക്കാർ ഉത്തരവാദിത്ത ബോധം കാണിക്കണമെന്ന സന്ദേശവും ഈ ക്യാമ്പെയ്ൻ പങ്കുവെയ്ക്കുന്നു. യു‌എസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ആഗോള ഗെയിമിംഗ് റെഗുലേറ്ററി വിദഗ്ധരുമായി ചേർന്ന് ‘പെരുമാറ്റച്ചട്ടം’ എന്ന് വിളിക്കുന്ന, ഓൺലൈൻ റമ്മി വ്യവസായത്തിനായി സുതാര്യവും പ്രൊഫഷണലും നൈതികവുമായ ഓപ്പറേറ്റിംഗ് മാനദണ്ഡങ്ങൾ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾ TORF-ൽ പ്രവർത്തിച്ചിട്ടുണ്ട്.”

”ഓൺലൈൻ റമ്മി നിയന്ത്രിക്കാനും, ഓപ്പറേറ്റർമാരുടെയും കളിക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഒരു സമതുലിതമായ നിയന്ത്രണ സംവിധാനത്തിലേക്ക് എത്താന്‍ ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ മേഖലയെ സർക്കാർ മാനദണ്ഡങ്ങളിലൂടെ നിയന്ത്രിക്കുമ്പോൾ ധാർമ്മികതയില്ലാത്ത ഓപ്പറേറ്റർമാർ ഓൺലൈൻ റമ്മിയിലേക്ക് കടന്നു വരുന്നത് നിയന്ത്രിക്കാൻ കഴിയും. 2025-ഓടെ 1800 മുതൽ 2000 കോടി രൂപ വരെ സർക്കാരിന് വാർഷിക ഡയറക്റ്റ്, ഇൻഡയറക്റ്റ് ടാക്‌സുകൾ ലഭ്യമാക്കാൻ പ്രാപ്‌തമായൊരു മേഖലയാണിത്. നേരിട്ടും അല്ലാതെയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മേഖലയ്ക്ക് കഴിയും” – TORF, സിഇഒ സമീർ ബാർദെ ഈ ക്യാമ്പെയ്നെക്കുറിച്ചും ഇന്ത്യയിലെ ഓണ്‍ലൈന്‍ റമ്മി നിയന്ത്രിക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

ഉത്തരവാദിത്തത്തോടെ കളിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് താങ്ങാനാവുന്നതിലും കൂടുതൽ തുകയ്ക്ക് കളിക്കുന്നതും ഒരുപാട് സമയം കളിക്കുന്നതും അവസാനിപ്പിക്കാനോ നിയന്ത്രിക്കാനോ കളിക്കാരെ സഹായിക്കുക എന്നതാണ്. TORF സർട്ടിഫൈഡ് ഓൺലൈൻ റമ്മി പ്ലാറ്റ്‌ഫോമുകൾ കളിക്കാർക്ക് ഉത്തരവാദിത്തത്തോടെ കളിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

ഉത്തരവാദിത്തത്തോടെ കളിക്കാൻ, ഓൺലൈൻ റമ്മി കളിക്കാരെ ഇനിപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ TORF പ്രോത്സാഹിപ്പിക്കുന്നു:
1. പ്രതിദിന, പ്രതിമാസ ഡെപ്പോസിറ്റ് ലിമിറ്റ് നിശ്ചയിച്ച് നിയന്ത്രിക്കുക.
2. പിരിമുറുക്കത്തോടെ കളിക്കുന്നതിൽ നിന്ന് സ്വയം മാറി നിൽക്കുക.
3. കളിക്കുന്ന സമയം പരിശോധിച്ച് പരിധി നിശ്ചയിക്കുക.
4. റിയാലിറ്റി ചെക്കുകൾ നടത്തി റിസ്ക്കുകൾ തിരിച്ചറിഞ്ഞ് കുറയ്ക്കുക.
5. എന്‍റർടെയ്ൻമെന്‍റിന് വേണ്ടി കളിക്കുക, പണമുണ്ടാക്കാനുള്ളൊരു മാർഗ്ഗമായി ഇതിനെ കാണരുത്.
6. കളിക്കുന്ന സമയവും മറ്റ് ആക്റ്റിവിറ്റികളും തമ്മിലൊരു ബാലൻസ് നിലനിർത്തുക.
7. ഒരു കളി തോറ്റാൽ, അത് ജയിച്ചേ മതിയാകൂ എന്ന വാശിയിൽ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുക.

കളിക്കുമ്പോഴുള്ള റിസ്ക്ക് ബിഹേവിയർ വിലയിരുത്താനായി TORF സെൽഫ് അസസ്മെന്‍റ് ടെസ്റ്റ് നൽകുന്നുണ്ട്: https://torf.org.in/assessment.html.

ഓൺലൈൻ റമ്മി പ്ലാറ്റ്‌ഫോമുകൾക്കായി സൃഷ്ടിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കാൻ TORF അതിന്‍റെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഓപ്പറേറ്റർമാരെ നിശ്ചിത ഇടവേളകളിൽ ഓഡിറ്റിന് വിധേയമാക്കും, TORF മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രമെ സർട്ടിഫിക്കേഷൻ നൽകുകയുള്ളു. കളി വശമില്ലാത്തവരെ സഹായിക്കുക, പ്രായപൂർത്തിയാകാത്ത കളിക്കാരെ അനുവദിക്കാതിരിക്കുക, ഡാറ്റാ സംരക്ഷണം, സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുക, നൈതികമായതും ഉത്തരവാദിത്തത്തോടെയുമുള്ള മാർക്കറ്റിംഗ്, ഉത്തരവാദിത്തത്തോടെ കളിക്കാനുള്ള ടൂളുകൾ നൽകുക തുടങ്ങി നിരവധി മാനദണ്ഡങ്ങളും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടെക്നോളജിയും ഓപ്പറേറ്റർമാർ സജ്ജീകരിക്കുക എന്നതാണ് പെരുമാറ്റച്ചട്ടത്തിലെ പ്രധാന ആവശ്യകതകൾ.