സികിറ്റ്‌സ ഗ്രൂപ്പ് ഇനി എമര്‍ജന്‍സി ഗ്രൂപ്പിന് സ്വന്തം

കൊച്ചി: ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളിലൂടെ അത്യാഹിത സേവന ഗതാഗത രംഗത്ത് രംഗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര കമ്പനിയായ സികിറ്റ്‌സ (Ziqitza) ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളം എമര്‍ജന്‍സി (MUrgency) ഗ്രൂപ്പ് സ്വന്തമാക്കുന്നു.ഇതോടെ ഈ മേഖലയില്‍ എമര്‍ജന്‍സി ഗ്രൂപ്പിന് പൂര്‍ണ ആധിപത്യം ലഭിക്കും. ഷാഫിമേത്തര്‍ എമര്‍ജന്‍സി – സികിറ്റ്‌സ ഗ്രൂപ്പിന്റെ നോണ്‍ എക്‌സിക്കുട്ടീവ് ചെയര്‍മാനായും ശ്വേത മംഗള്‍ ചീഫ് എകസികൂട്ടീവ് ഓഫീസറായും ചുമതലയേല്‍ക്കും ബോര്‍ഡും, മാനേജ്മന്റും ഇനി എമര്‍ജന്‍സി ഗ്രൂപ്പിന്റെ പൂര്‍ണനിയന്ത്രണത്തിലായിരിക്കും. സികിറ്റ്‌സയിലെ നിലവിലെ മാനേജ്‌മെന്റ് ടീമില്‍ മറ്റുമാറ്റങ്ങള്‍ ഉടനുണ്ടാകില്ല.

ബിസിനസ് ഇന്‍കുബേഷന്‍ , ആക്‌സിലറേഷന്‍ , എയര്‍പോര്‍ട്ട്,സഹായസേവനങ്ങള്‍ മെഡിക്കല്‍ കെയര്‍ , റീ പ്രോഡക്റ്റീവ് ആന്റ് ഫെര്‍ട്ടിലിറ്റി മെഡിസിന്‍ , ഇ കോമേഴ്‌സ്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ, യു എ ഇ, യു എസ് എ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള വിവിധ തരത്തിലുള്ള ബിസിനസുകള്‍ നടത്തുന്ന ഹോള്‍ഡിംഗ് കമ്പനിയാണ് ഷാഫിമേത്തര്‍ നേതൃത്വം നല്‍കുന്ന എമര്‍ജന്‍സി ഗ്രൂപ്പ്.

രത്തന്‍ ടാറ്റാ, ( ടാറ്റാ ഗ്രൂപ്പ് ) ക്രിസ് ഗോപാലകൃഷ്ണന്‍, എസ് ഡി ഷിബുലാല്‍ , ശ്രീനാഥ് ബട്‌നി (മൂവരും ഇന്‍ഫോസിസ്, ) റിഷാദ് പ്രേംജി, ( വിപ്രോ) തിയറി ഫോര്‍ട്ട് ( ജെ സി ഫ്‌ളവേഴ്‌സ് ആന്റെ കമ്പനി) വിഷ്ണു നരേന്‍ ( മുന്‍ ടി പി ജി ഗ്രോത്ത് ) പ്രോഫ. തരുണ്‍ഖന്ന ( ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍) തുടങ്ങി ലോകമെമ്പാടുമുള്ള പ്‌ളാറ്റിനം നിക്ഷേപകരുടെ പിന്തുണയാണ് എമര്‍ജന്‍സി ഗ്രൂപ്പിനുള്ളത്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ലോകത്തെ മൂന്ന് പ്രമുഖ എമര്‍ജന്‍സി മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ്് സര്‍വ്വീസ് കമ്പനികളും എമര്‍ജന്‍സി ഗ്രൂപ്പിന് പിന്തുണ നല്‍കുന്നുണ്ട്.