ഗൈഡ് ഡിജിറ്റല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി ആസ്ഥാനമായ കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഗൈഡ് അഡ്വര്‍ടൈസിങ്ങ് ഡിജിറ്റല്‍ മാധ്യമ മേഖലയിലേക്ക് കടക്കുന്നു. ആദ്യം അച്ചടി മാധ്യമ രംഗത്തും പിന്നീട് ദൃശ്യമാധ്യമ രംഗത്തും കരുത്തുറ്റ സാന്നിധ്യമായി മാറിയ ഗൈഡ് അഡ്വര്‍ടൈസിങ്ങ് പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് കുതിക്കുകയാണ്.

ഇതിന്റെ ഭാഗമായി തുടക്കം കുറിക്കുന്ന ഗൈഡ് ഡിജിറ്റലിന്റെ ഉദ്ഘാടനം ഇവിഎം ഓട്ടോക്രാഫ്റ്റ് മാനേജിങ് ഡയറക്ടര്‍ സാബു ജോണി നിര്‍വ്വഹിച്ചു. കടവന്ത്ര ഡിഡി മൈല്‍ സ്റ്റോണില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍മാരായ ഡോ. ടി വിനയകുമാര്‍, ഷീല ലിനോ ജേക്കബ്, മീനാ ബാലചന്ദ്രന്‍, സതീഷ് മേനോന്‍, എം കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.