ടാറ്റയുടെ കരുത്തനായ സുന്ദരന്‍ എത്തുന്നു; ബെലേനോയും i20യും മറക്കാം

Gambinos Ad
ript>

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും വലിയ കമ്പനിയായ മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കപ്പെടുന്ന മോഡലുകളിലൊന്നായ ബെലേനോയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു എസ് യുവിക്ക് പിന്നില്‍ ഇടിച്ച് പപ്പടമായ ബെലേനോയുടെ ചിത്രങ്ങള്‍ ഞെട്ടലോടെയാണ് വാഹന പ്രേമികള്‍ കണ്ടത്. സുരക്ഷയുടെ കാര്യത്തില്‍ മാരുതി മറ്റു കമ്പനികളെ അപേക്ഷിച്ച് പിന്നിലാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍.

Gambinos Ad

അതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന വാഹനം പുറത്തിറക്കിയ ഇന്ത്യന്‍ കമ്പനി ടാറ്റ ഈ സെഗ്മെന്റിലേക്ക് പുതിയ താരത്തെ എത്തിക്കുന്നതാണ് വാഹന പ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് 45X എന്ന മോഡലുമായി ടാറ്റ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Tata 45X

കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 45X കണ്‍സപ്റ്റ് മോഡലില്‍ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ മെയ് മാസത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ബെലേനോയ്ക്ക് പുറമെ ഹ്യൂണ്ടായുടെ i20ക്കും ശക്തമായ വെല്ലുവിളി ടാറ്റ പുതിയ മോഡലിലൂടെ ഉയര്‍ത്തുമെന്നാണ് വിലയിരുത്തലുകള്‍.

Tata 45X

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ സ്റ്റുഡിയോകളിലാണ് ഡിസൈന്‍ പൂര്‍ത്തീകരിച്ചിരുന്നത്. നെക്‌സോണില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിനാകും പുതിയ മോഡലിലും ഉപയോഗിക്കുക എന്നാണ് സൂചനകള്‍. അതേസമയം, എഞ്ചിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.