വീണ്ടും കനത്ത ഇടിവ്, സെൻസെക്സിൽ 316 പോയിന്റ് നഷ്ടം, ക്ലോസിംഗ് - 32832

ഡിസംബർ മാസത്തിലെ ആദ്യ വ്യാപാരദിനത്തില്‍ വമ്പന്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രാവിലെ മികച്ച മുന്നേറ്റത്തില്‍ ആരംഭിച്ച മാർക്കറ്റ് ഉച്ചയ്ക്കുശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.രാവിലെ 33,287 പോയിന്റിൽ ശക്തമായ മുന്നേറ്റത്തിന്റെ സൂചന നൽകിയാണ് മാർക്കറ്റ് ഓപ്പണായത്. എന്നാൽ ഉച്ചക്ക് ഒരു മണിക്ക് ശേഷം വൻ ഇടിവിലേക്ക് വീഴുകയായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് മാർക്കറ്റ് തകർച്ചയിലാവുന്നത്.

സെന്‍സെക്‌സ് 316.41 പോയിന്റ് ഇടിഞ്ഞ് 32832.94 ലും, നിഫ്റ്റി 104.75 ഇടിഞ്ഞ് 10121 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.1655 ഷെയറുകൾ നഷ്ടത്തിലാണ് ക്ളോസ് ചെയ്തിരിക്കുന്നത്. എന്നാൽ ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, എന്‍ടിപിസി, അശോക് ലെയ്‌ലാന്‍ഡ്, റിലയന്‍സ് പവര്‍, ബൈകോണ്‍, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റിലും ഏഷ്യന്‍ മാര്‍ക്കറ്റിലും ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിച്ചത്.