ഷെയർ മാർക്കറ്റിലെ തകർപ്പൻ മുന്നേറ്റം തുടരുന്നു, സെൻസെക്സിൽ 400 പോയിന്റ് കയറ്റം

ഓഹരി വിപണിയിലെ വമ്പിച്ച മുന്നേറ്റം ഒരു തുടർക്കഥയാകുന്നു. ഇന്ന് ഓപ്പണിംഗ് മുതൽ തന്നെ പ്രമുഖ സൂചികകൾ തകർത്തു മുന്നേറുകയാണ്. 347 .10 പോയിന്റ് ഉയർന്ന സെൻസെക്‌സ് 35430 .39 പോയിന്റിൽ വ്യാപാരം പുരോഗമിക്കുന്നു. നിഫ്റ്റി 70 .25 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സ് ഇടക്ക് 400 പോയിന്റ് വരെ ഉയർന്നിരുന്നു.

വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വൻ തോതിൽ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഡോളറിന്റെ മൂല്യത്തിൽ സംഭവിച്ചുകൊണ്ടരിക്കുന്ന തകർച്ച ഓഹരി നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം മാറുന്നതായുള്ള റിപ്പോർട്ടുകളും, ബജറ്റിനെ കുറിച്ചുള്ള പ്രതീക്ഷകളും ഉത്തേജനം പകരുന്ന ഘടകങ്ങളാണ്. 2018 ഒടുവോടെ സെൻസെക്‌സ് 40,000 പോയിന്റ് മറികടക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചരിത്രത്തിൽ ആദ്യമായി ഇന്നലെ സെൻസെക്‌സ് 35000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തിരുന്നു.