മണ്‍സൂണ്‍ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് മൃദുവും സുരക്ഷിതവുമായ ചര്‍മ്മ സംരക്ഷണം

മണ്‍സൂണ്‍ കാലത്ത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ഈര്‍പ്പവും തണുപ്പും ഉണ്ടാക്കുകയും തത്ഫലമായി പാടുകള്‍, തലയ്ക്ക് ചൊറിച്ചില്‍ പോലുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഡയപ്പര്‍ റാഷുകള്‍, ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മണ്‍സൂണ്‍ കാല ചര്‍മ്മ സംരക്ഷണം ശീലമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഹിമാലയ ഡ്രഗ് കമ്പനി, ആയുര്‍വേദ എക്‌സ്‌പേര്‍ട്ട്, ആര്‍ ആന്‍ഡ് ഡി, ഡോ. പ്രതിഭാ ബാബ്‌ഷെറ്റ്.

“ചര്‍മ്മത്തില്‍ മോയിസ്ച്ചര്‍ ഉണ്ടെന്നും പോഷകങ്ങളുണ്ടെന്നും ഉറപ്പാക്കേണ്ടതിന് ശരിരമാസകലം ചര്‍മ്മ സംരക്ഷണ റൊട്ടീനുകള്‍ പിന്തുടരണം. ഇതിനായി സുരക്ഷിതവും മൃദുവായതുമായ ഉല്‍പ്പന്നങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഒലിവ് ഓയില്‍, ആല്‍മണ്ട് ഓയില്‍ എന്നിവയുള്ള മൃദുവായൊരു സോപ്പ് തിരഞ്ഞെടുക്കുക. ആല്‍മണ്ട് ഓയില്‍ ചര്‍മ്മത്തെ മൃദുവാക്കുന്നതാണ്, ചര്‍മ്മത്തെ മോയിസ്ച്ചറൈസ് ചെയ്യുകയും ചെയ്യും. ഒലിവ് ഓയില്‍ ചര്‍മ്മത്തെ പോഷകമുള്ളതാക്കുകയും വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കുളിപ്പിച്ചതിന് ശേഷം കവിള്‍, കഴുത്ത്, താടി, മുട്ട് പോലുള്ള ഭാഗങ്ങളില്‍ നിന്ന് വെള്ളം ഒപ്പിയെടുത്ത് ഉണക്കുക. പച്ചമരുന്നുകളുള്ള ബേബി പൌഡര്‍ ഉപയോഗിക്കുക. വെട്ടിവറിന്റെ ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടികള്‍ സ്‌കിന്‍ റാഷസ് കുറയ്ക്കുന്നതും കുഞ്ഞിന്റെ ചര്‍മ്മം കൂളായും ഫ്രഷായും നിലനിര്‍ത്തുകയും ചെയ്യുന്നു” – ഡോ. പ്രതിഭ പറഞ്ഞു.

തല ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഹെര്‍ബല്‍ ഘടകങ്ങളുള്ള ഉല്‍പ്പന്നങ്ങളാണ് അനുയോജ്യം. ചെമ്പരത്തി, വെള്ളക്കടല പോലുള്ള പച്ചമരുന്നുകള്‍ അടങ്ങിയിരിക്കുന്ന മൃദുവായ ഷാമ്പു ഉപയോഗിക്കുക. ചെമ്പരത്തി മുടിയെ മോയിസ്ച്ചറൈസ് ചെയ്ത് കണ്ടീഷന്‍ ചെയ്യുന്നു. വെള്ളക്കടല മുടിക്ക് പോഷകങ്ങള്‍ നല്‍കുന്നു. മുടി വൃത്തിയാക്കുന്നതും മൃദുവും തിളക്കമുള്ളതുമാക്കുന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ നോ ടിയേര്‍സ് ഷാമ്പു വേണം ഉപയോഗിക്കാന്‍. നോ ടിയേര്‍സ് ഷാമ്പു കണ്ണിന് നീറ്റല്‍ ഉണ്ടാക്കില്ല.

നാപ്പിയില്‍ നിന്നുള്ള നനവു കൊണ്ടാണ് ഡയപ്പര്‍ റാഷസ് ഉണ്ടാകുന്നതെന്ന് ഡോ. പ്രതിഭ പറഞ്ഞു. യാഷദ് ഭസ്മവും ആല്‍മണ്ട് ഓയിലുമുള്ള ഡയപ്പര്‍ റാഷ് ക്രീമാണ് ഇതിനു പരിഹാരം. ചര്‍മ്മത്തിലെ ചൊറിച്ചിലും റാഷസും അകറ്റുന്ന തരത്തില്‍ ആന്റിമൈക്രോബിയല്‍ പ്രോപ്പര്‍ട്ടികളുള്ളതാണ് യാഷദ് ഭസ്മം. ആല്‍മണ്ട് ഓയില്‍ ചര്‍മ്മത്തെ മോയിസ്ച്ചറൈസ് ചെയ്യുന്നു. നാപ്പി ഇടയ്ക്കിടെ മാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡോ. പ്രതിഭ കൂട്ടിച്ചേര്‍ത്തു.

മണ്‍സൂണ്‍ കാലത്തിനു അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. കോട്ടണ്‍ ഫാബ്രിക്കില്‍ നിന്നുള്ളതും കുഞ്ഞിനെ പൂര്‍ണമായും മൂടുന്നതുമായ വസ്ത്രങ്ങള്‍ വേണം ധരിപ്പിക്കാന്‍. വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നെല്ലിക്ക, നാരങ്ങ എന്നിവ അടങ്ങുന്ന മൃദുവായ ബേബി ലോണ്‍ട്രി വാഷ് വേണം ഉപയോഗിക്കാന്‍. ഇവയ്ക്ക് ആന്റി ബാക്റ്റീരിയല്‍ പ്രോപ്പര്‍ട്ടികളുണ്ട്. ഇത് കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ സഹായിക്കുന്നു.