ആകര്‍ഷണീയമായ സ്‌കോളര്‍ഷിപ്പ്, ‘യംഗ് ആര്‍ട്ടിസ്റ്റ്’ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനുള്ള ടോപ്പ് നൂറ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

Advertisement

സംഗീത, നൃത്ത ഇനങ്ങളിലുള്ള നാഷ്ണല്‍ ലെവല്‍ ടാലന്റ് കോംപറ്റീഷനായ സിഫ് യംഗ് ആര്‍ട്ടിസ്റ്റ് 2020 (SIFF Young Artiste 2020), ടോപ്പ് 100 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള 11-18 വയസ്സ് പ്രായത്തിനിടെയുള്ള 12000 വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള എന്‍ട്രികളാണ് ഈ പരിപാടിക്ക് ലഭിച്ചത്. ഈ വര്‍ഷം ആദ്യം അംജദ് അലി ഖാന്‍, ടെറന്‍സ് ലൂവിസ്, ഷോവാനാ നാരായണ്‍, ഷാല്‍മാലി ഖോല്‍ഘടെ, അരുണാ സായിറാം തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആളുകളാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

25 ലക്ഷം രൂപ മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളാണ് ടോപ്പ് 100 ഫൈനലിസ്റ്റുകള്‍ക്ക് നല്‍കുന്നത്. ഇവര്‍ക്ക് ഹൈ ക്വാളിറ്റി മെന്റര്‍ഷിപ്പ് പ്രോഗ്രാമും ഫൈനലില്‍ ക്യാഷ് അവാര്‍ഡുകളും ലഭിക്കും. ഫൈനലിസ്റ്റുകള്‍ നിലവില്‍ യങ് ആര്‍ട്ടിസ്റ്റ് അഡ്വാന്‍സ്ഡ് മെന്റര്‍ഷിപ്പ് പ്രോഗ്രാമില്‍ (YAMP) അവരുടേതായ മേഖലയില്‍ പരിശീലനം സിദ്ധിക്കും. ഡോ. എല്‍. സുബ്രഹ്മണ്യം, കവിതാ കൃഷ്ണമൂര്‍ത്തി, മാധവി മുദ്ഗള്‍ എന്നിവര്‍ മ്യൂസിക്, ഡാന്‍സ് വിഭാഗത്തിലുള്ളവരെ മെന്റര്‍ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അവരെക്കൂടാതെ, രുഗ്മിണി വിജയകുമാര്‍ (ഭരതനാട്യം), അനുപമാ ഭഗവത് (സിത്താര്‍/സരോട്), നികിതാ ഗാന്ധി (ഇന്ത്യന്‍, വെസ്റ്റേണ്‍ വോക്കല്‍), സാഗര്‍ ഭോറ (ഹിപ് ഹോപ്) തുടങ്ങിയ വിദഗ്ദ്ധര്‍ ക്യാറ്റഗറി സ്‌പെസിഫിക്ക് സെഷന്‍സ് നയിക്കും. ഉരുത്തിരിഞ്ഞു വരുന്ന കോവിഡ്-19 സ്ഥിതിയും ആ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഫൈനല്‍ നടത്തുന്നത്.

‘ഈ അസാധാരണമായ കഴിവുകളെ കണ്ടെത്തുന്ന പ്രോസസ് കാണാനായി എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. ഈ ഉദ്യമത്തില്‍ ഞങ്ങളോട് സഹകരിക്കുന്ന എല്ലാ മെന്റര്‍മാര്‍ക്കും ജൂറി അംഗങ്ങള്‍ക്കും നന്ദി’ – യങ് ആര്‍ട്ടിസ്റ്റ്, കോ ഫൗണ്ടര്‍ കവിതാ അയ്യര്‍ പറഞ്ഞു. യങ് ആര്‍ട്ടിസ്റ്റ് സീസണ്‍ 1-ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ഇതിലേക്ക് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഉജ്ജെയിന്‍, ഇംഫാല്‍, ഡല്‍ഹി, ദിമാപൂര്‍, നോര്‍ത്ത് 24 പര്‍ഗനാസ്, ഉഡുപ്പി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക് അപേക്ഷകള്‍ ലഭിച്ചിരുന്നു. രാജ്യം ലോക്ക്ഡൗണിലാകുകയും പലര്‍ക്കും കല എന്നത് ആഢംബരമാകുകയും ചെയ്‌തൊരു സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ കോമ്പറ്റീഷനായുള്ള ഒഡീഷനും മറ്റും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ നടത്തിയത്.

ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ മികച്ച കഴിവുള്ളവരും അവരുടേതായ മേഖലകളില്‍ കൈയടക്കം ഉള്ളവരുമാണ്. ആര്‍ട്ടിസ്റ്റിക്ക് കുടുംബങ്ങളില്‍ നിന്നും യാതൊരു കലാപാരമ്പര്യം ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും ഞങ്ങള്‍ക്ക് അപേക്ഷ ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരികളെയും കലാകാരന്മാരെയും തേടിയുള്ള ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ക്കൊരു കാര്യം മനസ്സിലായി – കലയ്ക്ക് വേര്‍തിരിവില്ല, അതിരുകളുമില്ല. ആര്‍ക്കും കലാകാരനോ കലാകാരിയോ ആകാം.

‘യങ് ആര്‍ട്ടിസ്റ്റ് എന്ന സ്ഥാപനം തുടങ്ങിയത് ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന കനികളെ പുറത്തു കൊണ്ടുവരാനും അവര്‍ക്കൊരു നാഷ്ണല്‍ പ്ലാറ്റ്‌ഫോം നല്‍കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുമാണ്. ഇതുകൂടാതെ ഞങ്ങളുടെ മെന്റര്‍ഷിപ്പ് പ്രോഗ്രാമും വിവിധ കലാരൂപങ്ങളുമായി ഇന്ററാക്റ്റ് ചെയ്യാനുള്ള അവസരവും, പങ്കെടുക്കുന്നവരുടെ അറിവ് വര്‍ദ്ധിക്കാനും അനുഭവപരിചയം നേടാനും ഇടയാക്കും എന്ന കാര്യത്തില്‍ സംശയമില്ല’ – സിഫ് ട്രസ്റ്റി സന്ദീപ് സിംഗാള്‍ പറഞ്ഞു.

യങ് ആര്‍ട്ടിസ്റ്റ് അഡ്വാന്‍സ്ഡ് മെന്റര്‍ഷിപ്പ് പ്രോഗ്രാമില്‍ മാസ്റ്റര്‍ക്ലാസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കൊളാബൊറേഷനുകള്‍ തുടങ്ങിയവയുടെ കോമ്പിനേഷനുകളായിരിക്കും ഫൈനല്‍ തയ്യാറെടുപ്പിനായി യങ് ആര്‍ട്ടിസ്റ്റ് ലഭ്യമാക്കുന്നത്. യങ് ആര്‍ട്ടിസ്റ്റ് കോമ്പറ്റീഷന് വിഖ്യാതരായ ജൂറി പാനലുണ്ട്. ഈ പ്രോഗ്രാം തുടങ്ങിയത് മുതല്‍ വിധിനിര്‍ണ്ണയ പ്രോസസില്‍ അവര്‍ പങ്കാളികളാണ്. 20 വിഭാഗങ്ങള്‍ക്ക് യങ് ആര്‍ട്ടിസ്റ്റ് അഡ്വാന്‍സ്ഡ് മെന്റര്‍ഷിപ്പ് പ്രോഗ്രാം വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും.

‘യങ് ആര്‍ട്ടിസ്റ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാമുമായി സഹകരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മറഞ്ഞിരിക്കുന്ന കഴിവുറ്റ നിരവധി പ്രതിഭകള്‍ ഉള്ള നാടാണ് ഇന്ത്യ. അവര്‍ കാത്തിരിക്കുന്നത് ആരെങ്കിലും അവരെ തേടിയെത്തുന്നതിനാണ്. വളര്‍ന്നു വരുന്ന ഇത്തരം കലാകാരന്മാരെയും കലാകാരികളെയും കാണാനും പരിചയപ്പെടാനും കഴിയുന്നത് പ്രചോദനകരമാണ്. നമ്മുടെ രാജ്യത്തെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിന് സിഫ് യങ് ആര്‍ട്ടിസ്റ്റ് 2020 സ്ഥാപനത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്’ – യങ് ആര്‍ട്ടിസ്റ്റ് മെന്റര്‍, ഡോ. എല്‍. സുബ്രഹ്മണ്യം പറഞ്ഞു.