കൊച്ചി വണ്ടര്‍ലായില്‍ വോട്ടിംഗ് മാര്‍ക്കുള്ള വിരല്‍ കാണിച്ചാല്‍ ടിക്കറ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ട്

കൊച്ചി വണ്ടര്‍ലായില്‍ വോട്ടിംഗ് മാര്‍ക്കുള്ള വിരല്‍ കാണിക്കുന്നവര്‍ക്ക് ടിക്കറ്റുകളില്‍ 20% ഡിസ്‌കൗണ്ട് നല്‍കുന്നു. 2021 ഏപ്രില്‍ 6 മുതല്‍ 8 വരെ കൊച്ചി വണ്ടര്‍ലായില്‍ ഓഫര്‍ ലഭിക്കും.

വോട്ടിംഗ് മാര്‍ക്ക് നിര്‍ണയിക്കുന്നതിനായി വണ്ടര്‍ലായുടെ ഓഫ്‌ലൈന്‍ കൗണ്ടര്‍ മുഖേനയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. മറ്റുള്ള ഓഫറുകളുമായി ഈ ഓഫറിന് ബന്ധമുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2684009