ഓഹരി വിപണിയില്‍ കറുത്ത വ്യാഴം ആവര്‍ത്തിക്കുന്നു; രൂ​പ വീ​ണ്ടും ത​ക​ർ​ന്ന​ടി​ഞ്ഞു; ഡോ​ള​റി​നെ​തി​രെ രൂ​പ​ 74.45 

Gambinos Ad
ript>

വ്യാപാര ആരംഭത്തിൽ തന്നെ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് ആയിരം പോയിന്‍റില്‍ കൂടുതല്‍ ഇടിഞ്ഞു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവു രേഖപ്പെടുത്തി. വന്‍ ഇടിവില്‍ നിന്ന് വിപണി ചെറിയ തോതിൽ നില മെച്ചപ്പെടുത്തുന്നുണ്ട്. സെൻസെക്സ് 840 പോയിന്റ് ഇടിഞ്ഞ് 33,920-ലും നിഫ്റ്റി 278 പോയിന്റ് തകർച്ചയിൽ 10,182ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ രീതിയില്‍ ആയിരത്തോളം പോയിന്‍റ് ഇടിഞ്ഞിരുന്നു. അന്ന് സെന്‍സെക്‌സ് 806 പോയിന്‍റും നിഫ്റ്റി 259 പോയിന്‍റും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപണിയിലെ കനത്ത ഇടിവില്‍ അഞ്ച് മിനുട്ടുകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്യം 134.38 ലക്ഷം കോടി രൂപയായാണ് ഇടിഞ്ഞത്.

Gambinos Ad

പ്രമുഖ കമ്പനികളുടെയെല്ലാം ഓഹരി വില കുത്തനെ ഇടിഞ്ഞു. ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മ കമ്പനികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ആഗോളവിപണിയില്‍ പൊതുവിലുള്ള തകര്‍ച്ചയുടെ ഭാഗമായാണ് ഇന്ത്യന്‍ വിപണിയിലും സംഭവിച്ചിരിക്കുന്നത്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് ആഗോളരംഗത്തുണ്ടായ വ്യാപാരയുദ്ധവും ഡോളര്‍ ശക്തിപ്രാപിക്കുകയും രൂപ തകരുകയും ചെയ്യുന്ന പ്രവണതയും ഇന്ത്യന്‍ വിപണിയുടെ വന്‍തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. തയ് വാന്‍ സൂചിക 5.21 ശതമാനവും ജപ്പാന്റെ നിക്കി 3.7 ശതമാനവും കൊറിയയുടെ കോസ്പി 2.9 ശതമാനവും ഷാങ്ഹായ് 2.4 ശതമാനവും കൂപ്പുകുത്തി.

വിപണിയിലെ വന്‍ ഇടിവിനിടെ രൂ​പ വീ​ണ്ടും ത​ക​ർ​ന്ന​ടി​ഞ്ഞു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 74.45 രൂ​പ​യി​ലെ​ത്തി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ൽ ഡോ​ള​ർ ശ​ക്തി ​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ൻ കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.