വൻ കുതിപ്പ്, സെൻസെക്‌സ് 35,000 പോയിന്റിനരികിൽ

സെൻസെക്‌സ് – 34943 . 58 [+351 .19]

നിഫ്റ്റി – 10776 .15 [+94 .90 ]

മാന്ദ്യം മറികടക്കുന്നതിനുള്ള സുപ്രധാന നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പ് പ്രകടമായി. രാവിലെ വ്യപാരം ആരംഭിച്ചത് മുതൽ മുന്നേറ്റം തുടങ്ങിയ ബോംബെ ഓഹരി സൂചിക 336 പോയിന്റ് ഉയർന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 89 .25 പോയിന്റ് ഉയർന്ന് 10770 .50 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ , അമേരിക്കൻ മാർക്കറ്റുകളിൽ പ്രകടമായ തകർപ്പൻ മുന്നേറ്റവും മുന്നേറ്റത്തെ സഹായിച്ചു.
ഇന്ത്യൻ കമ്പനികളുടെ മികച്ച മൂന്നാം പാദ റിസൾട്ടുകളും മാർക്കറ്റിനു ഉത്തേജനം പകരുന്നു.
അതിനിടെ റീറ്റെയ്ൽ വിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .2 ശതമാനത്തിലേക്ക് ഉയർന്നു. സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.