ദലാൽ സ്ട്രീറ്റിൽ പാർട്ടി തുടരുന്നു, സെൻസെക്‌സ് 301 പോയിന്റ് ഉയർന്നു

തുടർച്ചയായ രണ്ടാം ദിവസവും ഓഹരി മാർക്കറ്റിൽ ശക്തമായ മുന്നേറ്റം പ്രകടമായി. സെൻസെക്‌സ് 301 .09 പോയിന്റ് ഉയർന്ന് 33250 .30 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 98 .95 പോയിന്റ് മുന്നേറിയ നിഫ്റ്റി 10265 .65 പോയിന്റിലും ക്ലോസ് ചെയ്തു.

ജെറ്റ് എയർവേയ്‌സ്, യുണിടെക്, ഒ എൻ ജി സി, സിറ്റി യൂണിയൻ ബാങ്ക്, ടി വി എസ് തുടങ്ങിയ ഓഹരികളുടെ മൂല്യത്തിൽ കാര്യമായ മുന്നേറ്റമുണ്ടായി. ഗുജ്‌റാത് തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിക്കുമെന്ന റിപോർട്ടുകൾ വിപണിക്ക് ഉണർവ് പകർന്നു. ബാങ്കുകളുടെ വായ്പ തോതിൽ വർധനയുണ്ടായെന്ന് റിപ്പോർട്ടുകളും മാർക്കറ്റിന്റെ മുന്നേറ്റത്തിന് സഹായകമായി.