സൗണ്ട് ടവര്‍, പ്രീമിയം സൗണ്ട് ബാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

  • വലിയ സ്ഥലങ്ങള്‍ക്ക് അനുയോജ്യമായതും ഡിജെ ഇഫക്റ്റുകള്‍, കരോക്കെ, എല്‍ഇഡി പാര്‍ട്ടി ലൈറ്റുകള്‍ എന്നിവയുള്ളതും ബൈ ഡൈറക്ഷണല്‍ സൗണ്ട് നല്‍കുന്നതുമായ പാര്‍ട്ടി സ്പീക്കര്‍ റേഞ്ചാണ് സൗണ്ട് ടവര്‍
  • സൗണ്ട്ബാറുകളുടെ ക്യു ആന്‍ഡ് ടി സീരീസില്‍ ഡോള്‍ബി അറ്റ്‌മോസ്, ഡിറ്റിഎസ്:X, ബില്‍റ്റ് ഇന്‍ അലക്സ, ഗെയിം മോഡ്, വയര്‍ലെസ് കണക്ഷന്‍ എന്നീ ഫീച്ചറുകളോടെയാണ് വരുന്നത്.
Advertisement

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും അധികം വിശ്വാസ്യതയുള്ളതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് സാംസങ്, 2020 സൗണ്ട് ഡിവൈസുകളുടെ പുതിയ ലൈന്‍അപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ട്ടി സ്പീക്കറായ സൗണ്ട് ടവര്‍, മെച്ചപ്പെട്ട സൗണ്ട് അനുഭവത്തിനായി ലോകത്തിലെ ആദ്യത്തെ ആറ്റ്‌മോസ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്ന സൗണ്ട്ബാറുകള്‍ എന്നിവയാണ് പുതിയ ഉല്‍പ്പന്ന ലൈനപ്പിലെ എടുത്തുപറയേണ്ടവ.

സമതുലനാവസ്ഥയിലുള്ളതും റൂം മുഴുവന്‍ നിറയുന്നതുമായ സൗണ്ട് നല്‍കുന്നതിനായി ഈ ഉപകരണങ്ങള്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത് കാലിഫോര്‍ണിയയിലെ വലന്‍സിയയിലുള്ള സാംസങ് ഓഡിയോ ലാബിലാണ്.

ഏത് പാര്‍ട്ടിക്കും ജീവന്‍ നല്‍കാന്‍ പോന്ന ശേഷിയുള്ളതാണ് പുതിയ സൗണ്ട് ടവര്‍. 1500 വാട്ട് ഔട്ട്പുട്ട്, ബില്‍റ്റ് ഇന്‍ വൂഫര്‍, ബൈ ഡയറക്ഷണല്‍ സൗണ്ട് എന്നിവയിലൂടെ വളരെ ഉച്ചത്തിലുള്ളതും ദൃഢമായതുമായ സൗണ്ട് നല്‍കാന്‍ ഇതിനാകും. ഡൈനാമിക് ബാസ്, ഡിജെ ഇഫക്റ്റ്, കരോക്കെ, എല്‍ഇഡി പാര്‍ട്ടി ലൈറ്റുകള്‍ തുടങ്ങി ഒരു പാര്‍ട്ടിക്ക് ആവശ്യമുള്ളതെല്ലാം ഈ സ്പീക്കറുകളിലുണ്ട്.

പുതിയതും പ്രീമിയം ക്യു സീരീസിലുള്ളതുമായ സൗണ്ട്ബാര്‍, ഓഡിയോ ടെക്‌നോളജി ഇന്നൊവേഷനിലെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സാംസങിന്റെ കൈയൊപ്പുള്ള ക്യു-സിംഫണി സാങ്കേതികവിദ്യയാണ്. ഈ സവിശേഷമായ സാങ്കേതികവിദ്യ ടിവിയില്‍ നിന്നും സൗണ്ട് ബാറില്‍ നിന്നും ഒരേസമയം സറൗണ്ട് സൗണ്ട് പ്ലേ ചെയ്യുന്നതിനാല്‍ അത് അവിശ്വസനീയമായ ഓഡിയോ സിനര്‍ജി സൃഷ്ടിക്കുന്നു.

ബില്‍റ്റ് ഇന്‍ അലക്സ വോയിസ് സേവനം എളുപ്പത്തിലും ഹാന്‍ഡ്‌സ് ഫ്രീയായും നിങ്ങളുടെ മ്യൂസിക് നിയന്ത്രിക്കാനും വിവരങ്ങള്‍ നേടാനും കാര്യങ്ങള്‍ മാനേജ് ചെയ്യാനും സഹായിക്കുന്നു. ടാപ് സൗണ്ട് ഫീച്ചര്‍ ഒറ്റ ടാപ്പിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള മ്യൂസിക് ക്യു സൗണ്ട്ബാറിലേക്ക് നേരിട്ട് അയയ്ക്കാന്‍ അനുവദിക്കുന്നു.

അത്ഭുതാവഹമായ സൗണ്ട് ക്വാളിറ്റി നല്‍കി ടി സീരീസ് സൗണ്ട്ബാര്‍ ടിവി കാഴ്ച്ചാനുഭവം കൂടുതല്‍ മികച്ചതാക്കുന്നു. ഡെഡിക്കേറ്റഡ് ബില്‍റ്റ് ഇന്‍ സെന്റര്‍ സ്പീക്കറിലൂടെ 3ഡി സറൗണ്ട് സൗണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് ഓഡിയോ ഉള്ളടക്കത്തെ കൂടുതല്‍ വ്യക്തതയുള്ളതാക്കുന്നു. വയര്‍ലെസ് സബ്‌വൂഫര്‍ മൂവി വാച്ചിംഗ് എക്സ്പീരിയന്‍സ് കസ്റ്റമൈസ് ചെയ്ത് കൂടുതല്‍ ശക്തമായ ബാസ് പുറപ്പെടുവിക്കുന്നു. ഇത് കൂടാതെ, ടി സൗണ്ട്ബാര്‍ വളരെ എളുപ്പത്തില്‍