സാംസങ് പ്രിസം: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡസ്ട്രി-അക്കാഡമിയ പ്രോഗ്രാം ആരംഭിച്ചു

  • ഓരോ പ്രോജക്ടും വിദ്യാര്‍ത്ഥികളുടെ ടീമും, ഒരു പ്രൊഫസറും കൂടി ഏറ്റെടുക്കും, അവര്‍ക്ക് പരിശീലനവും നിര്‍ദേശങ്ങളും നല്‍കാന്‍ ബാംഗ്ലൂരിലെ സാംസങ് R&D ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു മെന്ററും ഉണ്ടായിരിക്കും
Advertisement

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വസ്തവുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ്, ഇന്ത്യന്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തിന് ഊര്‍ജ്ജം പകരാനും, വ്യാവസായിക ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ കഴിവുകള്‍ വളര്‍ത്തുന്നതിനുമായി സാംസങ് PRISM (പ്രിപ്പെയറിംഗ് ആന്റ് ഇന്‍സ്പയറിംഗ് സ്റ്റുഡന്റ്‌സ് മൈന്‍ഡ്‌സ്) എന്ന സവിശേഷതയുള്ള ഇന്‍ഡസ്ട്രി-അക്കാഡമിയ പ്രോഗ്രാം ലോഞ്ച് ചെയ്തിരിക്കുന്നു.

കൊറിയക്ക് പുറത്ത് സാംസങ്ങിന്റെ ഏറ്റവും വലിയ R&D സ്ഥാപനമായ സാംസങ് R&D ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ (SRI-B) നടപ്പാക്കുന്ന ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്, ഭാരത സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രംവര്‍ക്ക് (NIRF) റാങ്കിംഗില്‍ ടോപ്പ് പൊസിഷനുകളില്‍ ആയിരിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളെ പങ്കെടുപ്പിക്കുക എന്നതാണ്.

SRI-B ഇതുവരെ 10 എന്ർജിനീയറിംഗ് കോളജുകളുമായി ധാരണാപത്രങ്ങള്‍ ഒപ്പ് വെച്ചിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങളില്‍ ഏതാനും കോളജുകളെ കൂടി ഉള്‍പ്പെടുത്തുന്നതാണ്