ഉപഭോക്താക്കള്‍ക്ക് കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകളുമായി സാംസങ്

സാംസങ് വെബ്‌സൈറ്റിലും യൂട്യൂബിലും റിമോട്ട് സപ്പോര്‍ട്ട്, ലൈവ് ചാറ്റ്, കോള്‍ സെന്റര്‍ സപ്പോര്‍ട്ട്, DIY വീഡിയോകള്‍ ഉള്‍പ്പെടെ സാംസങ് ഉപഭോക്താക്കള്‍ക്ക് അനവധി കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകള്‍ പ്രദാനം ചെയ്യുന്നു

ഇന്ത്യയില്‍ ഏറ്റവും വിശ്വസ്തത ആര്‍ജ്ജിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയ സാംസങ്, ഉപഭോക്താക്കള്‍ തങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് ഉന്നയിക്കുന്ന അന്വേഷണങ്ങള്‍ക്ക് യഥോചിതം പ്രതിവിധി നല്‍കാന്‍ വാട്ട്‌സാപ്പ് മുഖേനയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കാന്‍ ആരംഭിച്ചിരിക്കുന്നു. ഇതോടെ സാംസങ് രാജ്യത്ത് അതിന്റെ കോണ്ടാക്ട്‌ലെസ് കസ്റ്റമര്‍ സര്‍വീസ് ഓഫറിംഗ് ശക്തിപ്പെടുത്തിയിരിക്കുകയാണ്.

സാംസങ് ഉപഭോക്താക്കള്‍ക്ക് നിരവധി കോണ്ടാക്ട്‌ലെസ് സര്‍വീസ് ഓപ്ഷനുകളാണ് ഉള്ളത്, അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തു പോകാതെ തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്  സഹായിക്കുന്നു. കോള്‍ സെന്ററിലൂടെ റിമോട്ട് സപ്പോര്‍ട്ട്, ലൈവ് ചാറ്റ്, ടെക്‌നിക്കല്‍ സഹായം എന്നിവ എടുക്കാം, അതല്ലെങ്കില്‍ സാംസങ് വെബ്‌സൈറ്റിലും യൂട്യൂബിലും ഡൂ-ഇറ്റ്-യുവേര്‍സെല്‍ഫ് വീഡിയോകള്‍ ആക്‌സസ് ചെയ്യാം.