ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

ബിസിനസ് ലോകത്തെ റോട്ടേറിയന്‍മാരുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ നാലാമത് കണ്‍വെന്‍ഷനായ INCRIB 4, സമാനതകളില്ലാത്ത നെറ്റ്വര്‍ക്കിംഗ് അനുഭവത്തിനായി ബിസിനസുകാരെയും പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 8, 9 തീയതികളില്‍ കൊച്ചി ഹോട്ടല്‍ മാരിയറ്റിലാണ് ഇന്‍ക്രിബ് 4 പരിപാടി നടക്കുന്നത്.

ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് ചക്രവാളങ്ങള്‍ വികസിപ്പിക്കാനും അര്‍ത്ഥവത്തായ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിനാണ് ഈ എക്‌സ്‌ക്ലൂസീവ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരസ്പരം ആശയവിനിമയത്തിലൂടെ സഹായ സഹകരങ്ങള്‍ നല്‍കി കൂടുതല്‍ വളര്‍ച്ചയും വികാസവും കൈവരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 300 ഓളം ബിസിനസുകാര്‍ പങ്കെടുക്കുന്നതാണ്.

ആഴമേറിയ പഠനത്തിനും ക്യൂറേറ്റഡ് B2B നെറ്റ്വര്‍ക്കിംഗിനുമായി സംരംഭക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നു. 70-ലധികം സജീവ അംഗങ്ങളുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ RMB കൊച്ചിന്‍ സംഘടിപ്പിക്കുന്ന INCRIB 4, കുറഞ്ഞ രജിസ്‌ട്രേഷന്‍ ഫീസില്‍ അസാധാരണമായ മൂല്യം വാഗ്ദാനം ചെയ്യുന്ന പാരമ്പര്യം തുടരുന്നു. ബിസിനസില്‍ വളരാനും മികച്ച ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും സാധിക്കും. ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തികളാണ് ഇന്‍ക്രിബ് 4ല്‍ പങ്കെടുക്കുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.

Read more

രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക:
ഡോ. കുര്യാക്കോസ് ആന്റണി 91 99464 40293