ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

  • ഉപഭോക്താക്കളുടെ അടിസ്ഥാന ഫിറ്റ്നസ് ആവശ്യങ്ങൾ മനസ്സിൽ കണ്ട് ഡിസൈൻ ചെയ്‍തിരിക്കുന്നതാണ് വോക്കിംഗ് വിഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക എന്നതിന് ഇപ്പോൾ ഏറെ പ്രാധാന്യമുണ്ട്. ഇത് മനസ്സിൽക്കണ്ട് കൂടുതൽ ഉപഭോക്താക്കളെ ഫിറ്റ്നെസ് വിഭാഗത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് റീബോക്ക്.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് റീബോക്കിന് മനസ്സിലായത് ഫിറ്റായിരിക്കുന്നതിനായി ആളുകൾ തിരഞ്ഞെടുക്കുന്നൊരു ആക്റ്റിവിറ്റി നടക്കുക എന്നതാണെന്നാണ്. ഇത് ഒരു ജീവിതശൈലി മാറ്റമായി എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി റീബോക്ക് പുതിയ വോക്കിംഗ് റേഞ്ചിലൂടെ കൂടുതൽ ഹൈ ക്വാളിറ്റി ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. ഈ വിഭാഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പുതിയ നിരവധി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പരമാവധി കംഫർട്ടും പിന്തുണയും നൽകുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളാണിവ.

റീബോക്കിന്‍റെ വോക്കിംഗ് റേഞ്ചിന്‍റെ മുഖമുദ്ര ഏറ്റവും മികച്ച ക്വാളിറ്റി, കംഫർട്ട്, ടെക്നോളജി എന്നിവയാണ്. Reebok Ever Road DMX, Leap Slip On, Evazure DMX Lite, Reebok Lite Slip, Ardara 3.0 എന്നീ പുതിയ ഉൽപ്പന്നങ്ങളിലൂടെ സാങ്കേതിക മേന്മയും ഏറ്റവും മികച്ച ക്വാളിറ്റിയുമുള്ള ഷൂസ് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കിക്കൊണ്ട് വോക്കിംഗ് വിഭാഗത്തിൽ റീബോക്കിന്‍റെ സ്ഥാനം കൂടുതൽ ദൃഢപ്പെടുത്തുകയാണ്.

റീബോക്കിന്‍റെ അത്യാധുനികവും സിഗ്‌നേച്ചർ ഡിഎംഎക്‌സ് ടെക്നോളജിയും ഉപയോഗിച്ചിരിക്കുന്ന വോക്കിംഗ് ഷൂ ആയ “എവർ റോഡ് DMX” നിർമ്മിച്ചിരിക്കുന്നത് മിഡ്സോളിൽ നിന്ന് കാർവ് ഔട്ട് ചെയ്‌ത സമോൾ പോഡ്സ് ഉപയോഗിച്ചാണ്. ഒരേ ഷേപ്പിലുള്ള പോഡ്‌സ്, പൊരുത്തപ്പെടുന്ന ജ്യോമട്രിയുള്ള ഔട്ട്സോളിലേക്ക് പ്രസ് ചെയ്തിരിക്കുന്നു. നടക്കുമ്പോൾ ഇത് പരമാവധി പിന്തുണ നൽകുന്നു.

ഈ പോഡ്‍സിനെ കണക്റ്റ് ചെയ്യുന്ന ചാനലുകളും മിഡ്സോളിൽനിന്ന് കാർവ് ഔട്ട് ചെയ്‌തവയാണ്, ഇത് ഔട്ട് സോളിലേക്ക് പുഷ് ചെയ്തിരിക്കുന്നു. ഈ ചാനലുകൾ, ഇതിൽ തടഞ്ഞു നിൽക്കുന്ന വായുവിനെ പോഡ്‍സിന് ഇടയിൽ മാറിക്കൊണ്ട് ഹിലിനും കാൽപ്പാദത്തിനും ഇടയ്ക്ക് നാച്ചുറൽ കുഷനിംഗ് സൃഷ്ടിക്കുന്നു. ഇത് കംഫർട്ടബിളായ വോക്കിംഗ് അനുഭവം നൽകുന്നു.

“റീബോക്ക് ഇന്ത്യ വർഷങ്ങളായി എന്‍റെ ഫിറ്റ്നെസ് പാർട്‌ണറാണ്. വോക്കിംഗ് ഉൽപ്പന്നങ്ങളുടെ ഈ പുതിയ റേഞ്ച് അവതരിപ്പിക്കുന്നതിന് ബ്രാൻഡിനോട് വീണ്ടും സഹകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ ദിവസവും ആളുകൾക്ക് ചെയ്യാൻ കഴിയുന്നൊരു ആക്റ്റിവിറ്റിയാണ് നടക്കുക എന്നത്. നടക്കുന്നതിനായി കംഫർട്ട്, ക്വാളിറ്റി, അഫോർഡബിളിറ്റി എന്നിവയിലൂടെ ഫിറ്റർ, ബെറ്റർ ജീവിതം നയിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ റീബോക്കിനാകും” – റീബോക്കിന്‍റെ ബ്രാൻഡ് അംബാസിഡർ മലൈക അറോറ പറഞ്ഞു.