ഈ ഓണത്തിന് ഫോണ്‍പേ വഴി സ്വര്‍ണം വാങ്ങൂ; ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍

Advertisement

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ (PhonePe) ഇന്ന് ഉപയോക്താക്കള്‍ക്കായി ആവേശകരമായ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഓണദിനങ്ങളില്‍ ഫോണ്‍പേ ആപ്പ് വഴി സെയ്ഫ് ഗോള്‍ഡില്‍ (Safe Gold) നിന്ന് 24 കാരറ്റ് സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 വരെ ക്യാഷ്ബാക്ക് നേടാം. ഭാഗ്യശാലികളായ ആദ്യത്തെ 12,000 ഉപഭോക്താക്കള്‍ക്ക്, 2020 സെപ്റ്റംബര്‍ 2 വരെ മാത്രമേ ഓഫര്‍ ലഭ്യമാകൂ.

ഓണനാളുകളില്‍ സ്വര്‍ണം വാങ്ങുന്നതിലൂടെ അത് ഒരു പുതിയ തുടക്കത്തിന്റേയും സമൃദ്ധിയുടെയും അടയാളമാകുന്നു, ഇന്ത്യയുടെ ഉത്സവ ദിനങ്ങളുടെ പ്രത്യേകതയിലൊന്നാണ് ഈ സ്വര്‍ണം കരസ്ഥമാക്കുക എന്നത്. ഈ ശുഭനാളുകളില്‍ സന്തോഷങ്ങളും പുഞ്ചിരിയും നല്‍കിക്കൊണ്ട് അതിന്റെ മാറ്റുകൂട്ടുന്നതിന്, ഈ ഓഫറിലൂടെ ഫോണ്‍പേ ലക്ഷ്യം വെയ്ക്കുന്നു..

ഉപഭോക്താക്കളെ, അവര്‍ ഇഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെ ശുദ്ധതയും ദാതാവിനെയും തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന ഒരു നൂതന കമ്പോളം ഫോണ്‍പേയ്ക്കുണ്ട്. വിപണിയിലെ സുതാര്യമായ വിലയ്ക്ക് ഉപയോക്താക്കള്‍ക്ക് 1 രൂപ വരെ കുറഞ്ഞ നിരക്കില്‍ സര്‍ട്ടിഫൈഡ് 24 കാരറ്റ് ഗോള്‍ഡ് വാങ്ങാം. ഇതിനായി ഫോണ്‍പേ ആപ്പില്‍ ലോഗിന്‍ ചെയ്ത്, കുറഞ്ഞ ക്ലിക്കുകളിലൂടെ സ്വര്‍ണം വാങ്ങുക എന്നത് മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഓരോ രൂപയും സുരക്ഷിതമായ, ഇന്‍ഷ്വര്‍ ചെയ്ത ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഫിസിക്കല്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കുന്നു.

ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ചുവടെയുള്ള ലളിതമായ ഘട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്:

  • ഫോണ്‍പേ ആപ്പില്‍ ലോഗിന്‍ ചെയ്ത്, എന്റെ പണം വിഭാഗത്തില്‍ ക്ലിക്കുചെയ്യുക
  • നിക്ഷേപങ്ങള്‍ എന്നതിന് ചുവടെയുള്ള സ്വര്‍ണ ഐക്കണ്‍ ക്ലിക്കുചെയ്യുക
  • സ്വര്‍ണം എന്ന പേജില്‍ നിന്ന്, SafeGold തിരഞ്ഞെടുക്കുക
  • നിങ്ങള്‍ക്ക് വാങ്ങേണ്ട, സ്വര്‍ണ്ണത്തിന്റെ തുക നല്‍കുക (ഉപഭോക്താക്കള്‍ക്ക് ഗ്രാമില്‍ അല്ലെങ്കില്‍ രൂപയില്‍ സ്വര്‍ണം വാങ്ങാം)
  • സ്‌ക്രീനിന് ചുവടെയുള്ള, പേയ്‌മെന്റിനായി പ്രൊസീഡുചെയ്യുക എന്ന ബട്ടണ്‍ ക്ലിക്കുചെയ്ത്, ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുക
  • ഫോണ്‍പേ വാലറ്റിലേക്ക് നിങ്ങളുടെ ക്യാഷ്ബാക്ക് ക്രെഡിറ്റുചെയ്യുന്നതായിരിക്കും.