'പുതിയ സ്വപ്നങ്ങള്‍ പുതിയ ആഘോഷങ്ങള്‍'; ഓഫറുകളുമായി പാനസോണിക്കിന്റെ ഓണാഘോഷം

  • വാറണ്ടി ആനുകൂല്യങ്ങള്‍ 20000 രൂപ വരെയായി വര്‍ദ്ധിപ്പിച്ചു, ക്യാഷ്ബാക്ക് ഡീലുകള്‍, ദൈര്‍ഘ്യം കൂടിയ ലോണുള്ള ഈസി ഫിനാന്‍സ്, അപ്ലയന്‍സുകളുടെ ക്യാറ്റഗറികളില്‍ ഉടനീളം ഇന്‍സ്റ്റലേഷന്‍ ഓഫറുകള്‍

ഡൈവേര്‍സിഫൈഡ് ടെക്‌നോളജി കമ്പനിയായ പാനസോണിക്ക് ഇന്ത്യ, “പുതിയ സ്വപ്‌നങ്ങള്‍, പുതിയ ആഘോഷങ്ങള്‍” എന്ന പേരില്‍ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കംഫര്‍ട്ടും ഡ്യൂറബിളിറ്റിയും കാര്യക്ഷമതയും നല്‍കുന്നതിനുള്ള ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളും മുന്നോട്ട് വെയ്ക്കുകയാണ് പാനസോണിക്ക്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സുകള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉത്സവ ഓഫറുകള്‍ ലഭ്യമാകും. കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്‌ലെറ്റുകളിലും ഓഫറുകള്‍ 2020 ഓഗസ്റ്റ് 1 മുതല്‍ 2020 സെപ്റ്റംബര്‍ 15 വരെ ലഭ്യമാകും.

“പുതിയ സ്വപ്‌നങ്ങള്‍, പുതിയ ആഘോഷങ്ങള്‍” ഓഫര്‍ ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍, മൈക്രോവേവുകള്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, എയര്‍ പ്യൂരിഫയറുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്കം ക്ലീനറുകള്‍, ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ പോലുള്ള ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

സ്‌പെഷ്യല്‍ ഫിനാന്‍സ് സ്‌കീമുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, വാറണ്ടി ആനുകൂല്യങ്ങള്‍ തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സീസണില്‍ വലിയ നേട്ടങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.