ടെക്ക് പ്രേമികള്‍ക്ക് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമുമായി ഒപ്പോ; ഹ്യൂമന്‍ കോണ്ടെസ്റ്റില്‍ പങ്കെടുത്ത് ഒപ്പോ ഗുഡ്ഡീസ് സമ്മാനമായി നേടാം

Advertisement

ആഗോള മുന്‍നിര സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഒപ്പോ അവരുടെ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ടെക് പ്രേമികള്‍ക്ക് സംവദിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന തരത്തിലാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ജനങ്ങളെ ശാക്തീകരിക്കുക എന്ന ബ്രാന്‍ഡിന്റെ തത്വത്തോട് ചേര്‍ന്ന് പോകുന്ന പുതിയ ഇന്ററാക്റ്റീവ് പ്ലാറ്റ്ഫോം പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അറിയാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന ഒന്നാണ്.

ഏറ്റവും പുതിയ ലോഞ്ചുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍, ഏറ്റവും പുതിയ ടെക് വാര്‍ത്തകള്‍, സെയില്‍ അറിയിപ്പുകള്‍, എക്സ്‌ക്ലൂസീവ് ഓഫറുകള്‍, പ്രത്യേക ഇവന്റുകള്‍ക്കുള്ള ക്ഷണം എന്നിവയ്ക്കുള്ള ഗേറ്റ്‌വേ ആയി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ പ്രത്യേക സമ്മാനങ്ങള്‍, ഉള്ളടക്കങ്ങള്‍, റിവാര്‍ഡുകള്‍ തുടങ്ങിയവയിലേക്ക് ആക്സസും നല്‍കുന്നു. ടെക് ചര്‍ച്ചകള്‍, സര്‍ഗ്ഗാത്മക പ്രവൃത്തികള്‍, പ്രോഡക്റ്റ് ഫീഡ്ബാക്കുകള്‍ക്കുള്ള AMA സെഷനുകള്‍ തുടങ്ങിയവ ഒപ്പോ കമ്മ്യൂണിറ്റിയില്‍ നടക്കും. എല്ലാ ഉപയോക്താക്കള്‍ക്കും കമ്മ്യൂണിറ്റിയില്‍ ചേരുന്നതിനായി രജിസ്റ്റര്‍ ചെയ്യാം, ഒപ്പം ഒപ്പോ ഹ്യൂമന്‍ കോണ്ടെസ്റ്റില്‍ ചേര്‍ന്ന് ഒപ്പോ ഗുഡ്ഡീസ് സമ്മാനമായും നേടാം. കമ്മ്യൂണിറ്റി പേജ് ഇവിടെ കാണാം: https://community.oppo.com/in/ .

‘ഒപ്പോയില്‍ ഞങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം ആളുകളുടെ ജീവിതത്തില്‍ ഏറ്റവും നല്ലത് ലഭിക്കാന്‍ ടെക്‌നോളജി ഉപയോഗപ്രദമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ആരാധകരെ ഒരുമിച്ച് ഒരിടത്തു കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ളൊരു പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കിടാനും ഒപ്പോയിലെ ഏറ്റവും പുതിയ ഇന്നൊവേഷനുകളെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും. ഉപയോക്താക്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് സാങ്കേതികവിദ്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിശ്ചയിക്കാന്‍ ഒപ്പോ കമ്മ്യൂണിറ്റിയിലൂടെ ഞങ്ങള്‍ക്ക് സാധിക്കും’ – ഒപ്പോ ഇന്ത്യ, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, ധമയന്ത് സിംഗ് ഖനോറിയ പറഞ്ഞു.

കമ്മ്യൂണിറ്റി പേജില്‍ ഒപ്പോ നിലവിലൊരു കോണ്ടെസ്റ്റ് നടത്തുന്നുണ്ട്. ‘What noise do you want to cancel out this New Year’ എന്നതാണ് ഒപ്പോ ഇവിടെ ചോദിക്കുന്നത്. ഒപ്പോ ഉപയോക്താക്കള്‍ക്ക് 2020-ല്‍ ഉപേക്ഷിച്ചതും 2021-ല്‍ വേണമെന്ന് ആഗ്രഹിക്കുന്നതുമായ ഓരോ കാര്യങ്ങള്‍ ഇവിടെ പറയാം.

ഈ ക്യാമ്പെയ്ന്റെ ഭാഗമാകാന്‍ ഉപയോക്താക്കള്‍ ഒപ്പോ ഫോണിലെടുത്ത ഒരു ചിത്രം കമന്റ് സെക്ഷനില്‍ പോസ്റ്റ് ചെയ്താല്‍ മതി. 2020 ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 9 വരെയാണ് കോണ്ടെസ്റ്റ് കാലാവധി. കോണ്ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഒപ്പോ സ്മാര്‍ട്ട്വാച്ച്, ഒപ്പോ എന്‍കോ w11 വയര്‍ലെസ് ഇയര്‍ഫോണ്‍, ഒപ്പോ പവര്‍ബാങ്ക് തുടങ്ങിയ ഒപ്പോ ഗുഡ്ഡീസ് വിജയിക്കാനുള്ള അവസരമുണ്ട്