ഇന്ത്യയിലെ ചെറുകിട വ്യാപാരികള്‍ക്ക് ആദരം അര്‍പ്പിച്ച് ഓകെ ക്രെഡിറ്റിന്റെ 'ഞങ്ങള്‍ തയ്യാര്‍' ആന്‍തം

“ഡിജിറ്റല്‍ ഇന്ത്യ കാ ഡിജിറ്റല്‍ ബാഹിഖത”യായ ഓകെ ക്രെഡിറ്റ് (OkCredti) പ്രാദേശിക ബിസിനസുകള്‍ക്കായി തയ്യാറാക്കിയ “ഞങ്ങള്‍ തയ്യാര്‍” എന്ന ആന്‍തം അവതരിപ്പിച്ചു. “ആപ്‌കെ ബിസിനസ് കാ സച്ചാ സാത്തീ” എന്ന വാഗ്ദാനമാണ് തയ്യാര്‍ ഹേ ഹം എന്ന ആന്‍തത്തിലൂടെ ഓകെ ക്രെഡിറ്റ് മുന്നോട്ടു വെയ്ക്കുന്നത്.

ഇന്ത്യയില്‍ ഉടനീളം ജീവിതം വഴിമുട്ടി നിന്നപ്പോഴും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിക്കാന്‍ ചെറുകിട വ്യാപാരികള്‍ കാട്ടിയ ആത്മാര്‍ത്ഥയെ അഭിനന്ദിക്കുന്നതും അവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതുമാണ് കാമ്പയ്ന്‍. ആരും പുകഴ്ത്താത്ത ഈ ഹീറോകളുടെ സേവനമാണ് പല ആളുകളെയും അവരുടെ വീടിനുള്ളില്‍ സുരക്ഷിതരായിരിക്കാന്‍ സഹായിച്ചത്.

തയ്യാര്‍ ഹേ ഹം ആന്‍തത്തിലൂടെ ഓകെ ക്രെഡിറ്റ് ഡല്‍ഹി ക്യാപിറ്റല്‍സുമായും സഹകരിക്കുന്നു. ഇന്ത്യയിലെ ആരാധകരിലേക്ക് ക്രിക്കറ്റിന്റെ മൂഡ് തിരികെയെത്തിക്കാനായി കളിക്കുന്ന ഡ്രീം 11 ഐപിഎല്‍ താരങ്ങളെ അഭിനന്ദിക്കുക കൂടിയാണിത്. കളിക്കാരുടെയും കളിപ്രേമികളുടെയും ആത്മവീര്യം ഉയര്‍ത്തിപ്പിടിക്കുകയും ഐപിഎല്‍ മാമാങ്കത്തിന് തങ്ങളുടേതായ സംഭാവന നല്‍കുകയുമാണ് ലക്ഷ്യം.

“ഈ വിഷമസന്ധിയില്‍ സ്തുതര്‍ഹമായ സേവനം നല്‍കിയ ചെറുകിട ബിസിനസുകളുടെ തോല്‍പ്പിക്കാനാകാത്ത ആത്മവീര്യത്തിന് ഞങ്ങള്‍ നല്‍കുന്ന ആദരവാണ് തയ്യാര്‍ ഹേ ഹം ആന്‍തം. ഇന്ത്യയിലെ ആളുകള്‍ മുന്നോട്ടു വന്ന് ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കണം എന്ന് ഞാന്‍ ശക്തമായി ഞാന്‍ ആവശ്യപ്പെടുകയാണ്” – ഓകെ ക്രെഡിറ്റ് സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് പൊഖര്‍ണ പറഞ്ഞു.

ആന്‍തം ഇന്ന് ഓകെ ക്രെഡിറ്റിന്റെ യൂട്യൂബ് ചാനലിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഇന്ന് ഡിജിറ്റലായി പുറത്തിറക്കും. ആന്റ് തിയറി (Ant Theory) പ്രൈവറ്റ് ലിമിറ്റഡാണ് കാമ്പയ്ന്‍ സൃഷ്ടിച്ചത്. ജാക്ക്‌സണ്‍ ഗാര്‍ഗാണ് ആന്‍തം സംവിധാനം ചെയ്തിരിക്കുന്നത്. ഗോള്‍ഡ് ബോയിയാണ് ഇത് ഈണമിട്ടു പാടിയിരിക്കുന്നത്. നവി കമ്പോസ്, സന്ദീപ് ജെയിന്‍ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. അന്നൂ കപൂറാണ് വോയിസ് ഓവര്‍.

ചെറുകിട ബിസിനസുകളെ ഡിജിറ്റലാക്കാന്‍ ഓകെ ക്രെഡിറ്റ് അക്ഷീണ പ്രവൃത്തികള്‍ നടത്തി വരികയാണ്. ഇതിലൂടെ ബിസിനസുകള്‍ വളര്‍ത്താനും മാറുന്ന ലോകത്തിനൊപ്പം നില്‍ക്കാനും ഡിജിറ്റല്‍ ഇന്ത്യയെ ശക്തിപ്പെടുത്താനും കഴിയും.