5000 ബ്രാന്‍ഡുകളും ഒമ്പത് ലക്ഷം സ്‌റ്റൈലുകളുമായി ബിഗ് ഫാഷന്‍ ഫെസ്റ്റിവലിന് ഒരുങ്ങി മിന്ത്ര

മിന്ത്രയുടെ അള്‍ട്ടിമേറ്റ് ഫാഷന്‍ ഷോപ്പിംഗ് ഇവന്റായ “ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍” ഒക്‌ടോബര്‍ 16 മുതല്‍ 22 വരെ നടക്കും. 9 ലക്ഷം സ്‌റ്റൈലുകളും 5000+ ബ്രാന്‍ഡുകളുമായി ഉപഭോക്താക്കള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത മൂല്യം നല്‍കുന്ന ഫാഷന്‍ ഇവന്റാണിത്. 4 ദശലക്ഷം യുണീക്ക് കസ്റ്റമേഴ്‌സിന് സേവനങ്ങള്‍ നല്‍കാനാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെസ്റ്റിവ് സീസണിലേക്കാള്‍ 2X ട്രാഫിക്കാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള 150+ ദശലക്ഷം ആളുകളിലേക്ക് മിന്ത്രയുടെ മാര്‍ക്കറ്റിംഗ് ക്യാമ്പെയ്‌നുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഗാ ഫാഷന്‍ ഇവന്റിലൂടെ കഴിഞ്ഞ ഫെസ്റ്റീവ് സീസണിലേതിനെക്കാള്‍ ഡിമാന്‍ഡില്‍ 2X വര്‍ദ്ധനയുണ്ടാകും. ഇതില്‍ 50% സംഭാവന ടയര്‍ 2-3 വിപണികളില്‍ നിന്നായിരിക്കും.

മിന്ത്ര റീജിയണ്‍ സ്‌പെസിഫിക് എത്ത്‌നിക് കളക്ഷനുകളും മിന്ത്ര അവതരിപ്പിച്ചിട്ടുണ്ട്. ബന്ദാനി, ബനാറസീസ്, കാഞ്ചീവരം, ചിക്കാങ്കരി തുടങ്ങിയ പ്രാദേശിക വകഭേദങ്ങളും റഫിള്‍ സാരികളും ഷരാരാസ് പോലുള്ള പരീക്ഷണാത്മക ട്രെന്‍ഡുകളും മിന്ത്രയുടെ കളക്ഷനിലുണ്ട്. House of Pataudi, Anouk, Taavi, HRX, Wrogn തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള കളക്ഷനുകളും മിന്ത്ര ഫാഷന്‍ ബ്രാന്‍ഡില്‍ ഉണ്ടാകും. വെര്‍ച്വല്‍ സെലിബ്രേഷനുകള്‍ക്കുള്ള ഫാഷന്‍ ഉപഭോഗത്തിന് ഉതകുന്ന തരത്തില്‍ ടി-ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ഡ്രസ്സുകള്‍, കുര്‍ത്തകള്‍, ആക്‌സസറികള്‍, ആഭരണം, സ്‌പോര്‍ട്‌സ് ഫൂട്ട്‌വെയര്‍, വിന്റര്‍ വെയര്‍, ബ്യൂട്ടി, പേര്‍സണല്‍ കെയര്‍ വിഭാഗങ്ങളിലുള്ളവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

സുരക്ഷയ്ക്കാണ് മുന്‍ഗണന

വെയര്‍ഹൌസസ്, ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ വീട്ടുപടിക്കലേക്ക് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ നിരവധി സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്. കണിശമായ സാമൂഹിക അകലം പാലിക്കല്‍ വ്യവസ്ഥകള്‍, പതിവായ ശരീര താപനിലാ പരിശോധന, ഫെസിലിറ്റികളുടെയും ഡെലിവറി ബാഗുകളുടെയും തുടര്‍ച്ചയായ സാനിറ്റൈസേഷന്‍, പിപിഇകളുടെ തുടര്‍ച്ചയായ ഉപയോഗം ഉറപ്പാക്കല്‍, തുടര്‍ച്ചയായി കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയാണ് നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍. ഉപഭോക്താക്കളെ കോണ്ടാക്റ്റ്‌ലെസ് ഡെലിവറി സ്വീകരിക്കാനും ഡിജിറ്റല്‍ മോഡുകളിലൂടെ പണമടയ്ക്കാനും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്.

“മിന്ത്രയുടെ ബിഗ് ഫാഷന്‍ ഫെസ്റ്റിവലില്‍ പ്രത്യേകം ക്യുറേറ്റ് ചെയ്ത 9 ലക്ഷം സ്‌റ്റൈലുകള്‍ ഉണ്ടാകും. റീജിയണ്‍ സ്‌പെസിഫിക്ക് കളക്ഷനിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ഫാഷന്‍ ചോയിസുകളിലൂടെ രാജ്യത്തിന്റെ വൈവിദ്ധ്യം ആഘോഷിക്കാന്‍ കഴിയുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവ്രതയുള്ള ഈ ഇവന്റിലൂടെ മിന്ത്രയുടെ ഇക്കോസിസ്റ്റം, ആര്‍ട്ടിസന്‍സ്, എംഎസ്എംഇകള്‍, കിരാനാ സ്റ്റോര്‍ പാര്‍ട്ണര്‍മാര്‍ എന്നിവയ്ക്ക് ഏറെ സഹായകരമായിരിക്കും” – മിന്ത്ര, സിഇഒ, അമര്‍ നാഗാരാം പറഞ്ഞു.

തനതായ ഓഫറുകളും ഏര്‍ളി ആക്‌സസും

ഒക്‌ടോബര്‍ 16 അര്‍ദ്ധരാത്രിയില്‍ തുടങ്ങുന്ന 2 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് മണിക്കൂറുകള്‍ ഉണ്ടാകും. Puma, Vero Moda, GAP, Roadster, Nike, Levis തുടങ്ങിയവയില്‍ നിന്നുള്ള ബെസ്റ്റ് വാല്യു ഡീലുകള്‍ ഇതിലുണ്ടാകും. ഇതോടൊപ്പം മിന്ത്ര “Play & Earn” ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഗെയിംസ് കളിച്ച് സ്റ്റാര്‍സ് റിഡീം ചെയ്ത് ഗോള്‍ഡ് സ്ലോട്ട് നേടാനുള്ള അവസരം ലഭിക്കും. 4 മണിക്കൂര്‍ മുമ്പ് ആക്‌സസ് ലഭിക്കുന്നതാണ് ഗോള്‍ഡ് സ്ലോട്ട്.

ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സെയില്‍ ഇവന്റില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൌണ്ട് ലഭിക്കും.

ലോജിസ്റ്റിക്ക്‌സ് സപ്ലൈ ചെയിന്‍

സപ്ലൈ ചെയിന്‍ നെറ്റ് വര്‍ക്ക് മിന്ത്ര വലിയ തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. MENSA പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തുകയും ലാസ്റ്റ് മൈല്‍ ഡെലിവറി സാദ്ധ്യമാക്കുന്നതിനായി ~600 ഡെക്‌സ്റ്റേര്‍സിന് ചേര്‍ക്കുകയും മറ്റും ചെയ്തിട്ടുണ്ട്. 27000 പിന്‍കോഡുകളിലായുള്ള 70 ശതമാനം ഡെലിവറികളും പൂര്‍ത്തിയാക്കാന്‍ 18000 കിരാനാ സ്റ്റോറുകളുമുണ്ട്.