സാമ്പത്തിക മാന്ദ്യം മറി കടക്കാന്‍ ബജറ്റിന് കഴിയുമോ ?

Advertisement

പുതുവര്ഷം പിറന്നിരിക്കുന്നു. ട്വന്റി ട്വന്റി പ്രതീക്ഷകള് നല്കുന്നു, ആശങ്കയും ഒപ്പമുണ്ട്. വളര്ച്ചാ നിരക്ക് കുത്തനെ താഴോട്ട് പോവുകയും അസംഘടിത മേഖല തകരുകയും ചെയ്തു എന്നതാണ് 2019ലെ ദുരന്തം. എന്നാല് അതെല്ലാം മറക്കാനാണ് സാമ്പത്തിക ലോകവും ഓഹരി വിപണിയും ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ബജറ്റും എത്തുന്നു. ഇത്തവണത്തെ ബജറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്ണ്ണായകമാണ്. മാര്ക്കറ്റ് ഉറ്റുനോക്കുന്ന മറ്റൊരു ഘടകം ഡിസംബര് ക്വര്ട്ടറിലെ കമ്പനികളുടെ റിസല്ട്ടാണ്. 2020ല് സംഭവിക്കാന് സാധ്യതയുള്ള സാമ്പത്തിക ചലനങ്ങളെ വിലയിരുത്തി മണിബസാറില് ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര് പ്രിന്സ് ജോര്ജ്.