സ്വര്‍ണം വാങ്ങുന്നത് ബുദ്ധിയാണോ?

സ്വര്‍ണം നിക്ഷേപ ബാസ്‌കറ്റിലെ ഒരു പ്രധാന ഘടകമാണ്. ഒരാളുടെ മൊത്തം നിക്ഷേപത്തിന്റെ പത്തു മുതല്‍ 15 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകത്തെ കേന്ദ്ര ബാങ്കുകള്‍ അസറ്റിന്റെ ഒരു ഭാഗം സ്വര്‍ണത്തില്‍ സൂക്ഷിക്കുന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന് മറ്റു നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് റിട്ടേണ്‍ കുറവാണ്. അതുകൊണ്ട് പലപ്പോഴും ഒരു “ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ് “എന്ന് പറയാറുണ്ട്. സ്വര്‍ണം വാങ്ങുന്നതിനെ രണ്ടു തലത്തില്‍ സമീപിക്കാം. ഒന്ന് ആഭരണ ആവശ്യങ്ങള്‍ക്ക്, മറ്റൊന്ന് നിക്ഷേപമായി. ഇതില്‍ ആഭരണമായി വാങ്ങുന്നത് പിന്നീട് കൈമാറ്റം ചെയ്യുമ്പോള്‍ നഷ്ടസാദ്ധ്യത കൂട്ടുന്നു. അതുകൊണ്ട് ആഭരണമായി വാങ്ങുന്ന സ്വര്‍ണം ഏറ്റവും കുറഞ്ഞ അളവിലായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പകരം, സ്വര്‍ണം കട്ടിയായോ, കോയിനായോ വാങ്ങുന്നത് കൂടുതല്‍ അഭികാമ്യമാണ്. ഇതിനു പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണം ബോണ്ടില്‍ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കും. സ്വര്‍ണം ഒരു അസറ്റ് ക്ലാസ്സാണ്. അതുകൊണ്ട് നിക്ഷേപത്തിന്റെ ഒരു ഭാഗം മഞ്ഞലോഹത്തില്‍ ആയിരിക്കുന്നത് നല്ലതാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വം, ബുദ്ധിപരമായി വേണം അതിനെ സമീപിക്കാനെന്ന് മാത്രം. “മണി ബസാറിന്റെ” ഈ ലക്കത്തില്‍ സ്വര്‍ണത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍ വിലയിരുത്തുന്നു പ്രമുഖ ബ്രോക്കിംഗ് കമ്പനിയായ ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.