ആര് ക്കും പെന് ഷന് കിട്ടുമെന്നോ, അതെങ്ങനെ

Advertisement

എനിക്കും പെന്‍ഷന്‍ കിട്ടുമോ? സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും , വ്യാപാരികളും സ്വയംതൊഴില്‍ കണ്ടെത്തിയവരും മറ്റും ഉയര്‍ത്തുന്ന പതിവ് ചോദ്യമാണ് ഇത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായുള്ള ഒരു സൗഭാഗ്യമായാണ് സമൂഹം പൊതുവെ പെന്‍ഷനെ കാണുന്നത്. എന്നാല്‍ അതല്ല, ഇന്നത്തെ സത്യം. വീട്ടമ്മമാര്‍ ഉള്‍പ്പടെ ഏതു വ്യക്തിക്കും അറുപത് വയസിനു ശേഷം പെന്‍ഷന്‍ ലഭിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. മാത്രവുമല്ല, 60 വയസ്സ് തികയുമ്പോള്‍ നല്ലൊരു തുക കയ്യില്‍ കിട്ടുകയും ചെയ്യും. തൊഴില്‍ മേഖലയിലേക്ക് കടക്കുമ്പോള്‍, ചെറുപ്പത്തില്‍ തന്നെ ഇതിനായി നിക്ഷേപം തുടങ്ങണം. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനെ കുറിച്ചാണ് മണി ബസാറിന്റെ ഈ ലക്കം.