റിസര്‍വ് ബാങ്കും കൈവിടുന്നു ?

സാമ്പത്തിക ലോകത്തെ ഒട്ടൊക്കെ നിരാശപ്പെടുത്തിയാണ് റിസര്‍വ് ബാങ്ക് വായ്പാനയ അവലോകനം നടത്തിയത്. അടിസ്ഥാന പലിശ നിരക്കുകളില്‍ ഒരു മാറ്റവും വരുത്താന്‍ ആര്‍ ബി ഐ തയാറായില്ല. മുന്‍പ് പലിശ നിരക്കുകളില്‍ പല തവണ ഇളവുകള്‍ നല്‍കിയെങ്കിലും അത് സാമ്പത്തിക ലോകത്ത് കാര്യമായ ചലനം ഉളവാക്കിയില്ല. ഒപ്പം ഫുഡ് ഇന്‍ഫ്‌ളേഷന്‍ ഉയരുന്നതും ഒരു ആശങ്കയായി റിസര്‍വ് ബാങ്ക് കണക്കിലെടുത്തിരിക്കുന്നു. എന്നാല്‍ ഇതിലേറെ ആശങ്കാജനകമായ കാര്യം ഈ വര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തിക വളര്‍ച്ചയില്‍ കുറവാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത് എന്നതാണ്. സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ ചലനങ്ങള്‍ വിലയിരുത്തുന്നു ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.