സംഭവബഹുലമായ 2019ന് കര്‍ട്ടന്‍ വീഴുകയാണ്

അങ്ങനെ സംഭവബഹുലമായ 2019ന് കര്‍ട്ടന്‍ വീഴുകയാണ്. 7 .5 ശതമാനത്തില്‍ നിന്ന് ജി ഡി പി വളര്‍ച്ച നിരക്ക് 4 .5 ശതമാനത്തിലേക്ക് മൂക്കുകുത്തിയ, രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന വര്‍ഷം. ബ്ലീഡിങ് 2019 എന്ന് മാധ്യമ ഭാഷയില്‍ പറയാം. പോസിറ്റീവായി കാര്യമായ ഒന്നും സംഭവിക്കാതിരുന്ന വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. ഈ സ്ഥിതിയില്‍ എങ്ങനെയാകും 2020 എന്നത് സാമ്പത്തിക ലോകത്തിന്റെ വലിയ ഉത്കണ്ഠയാണ്. കാര്യങ്ങള്‍ തിരികെ കൊണ്ട് വരുന്നതിന് സര്‍ക്കാരിന് മുന്നില്‍ വഴികള്‍ പരിമിതമാണ് എന്ന ആശങ്ക ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പങ്ക് വയ്ക്കുന്നു.