ശുഭനാളുകളില്‍ സ്വര്‍ണം വാങ്ങാം, ഗണേഷ് ചതുര്‍ത്ഥിയും ഓണവും എം.എം.ടി.സി - പി.എ.എം.പിയിലൂടെ ആഘോഷിക്കാം

സ്വര്‍ണത്തിനും വെള്ളിക്കും ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ (LBMA) ഗുഡ് ഡെലിവറി റിഫൈനറി അക്രെഡിറ്റഡായ ഏകവും ആദ്യത്തേതുമായ എംഎംടിസി – പിഎഎംപി (MMTC-PAMP), ഗണേഷ് ചതുര്‍ത്ഥിയുടെയും ഓണത്തിന്റെയും ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു കൊണ്ട് ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ റേഞ്ച് അവതരിപ്പിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ നൂറ്റാണ്ടുകളായുള്ള പാരമ്പര്യമാണ് സ്വര്‍ണ നിക്ഷേപം. ശുഭനാളുകളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തരം ആഘോഷങ്ങളെയും പാരമ്പര്യങ്ങളെയും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതിനായി എംഎംടിസി-പിഎഎംപി പ്രത്യേകമായി ക്യുറേറ്റ് ചെയ്ത ഹൈ ക്വാളിറ്റി മിന്റഡ് ഉല്‍പ്പന്നങ്ങള്‍ കോയിന്‍, ബാര്‍ ഡിസൈന്‍സ് രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രി ലീഡിംഗ് 999.9 പ്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സാണ് ഉല്‍പ്പന്നങ്ങളില്‍ നല്‍കിയിരിക്കുന്നത്.

എംഎംടിസി-പിഎഎംപിന്റെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഗോള്‍ഡ്, സില്‍വര്‍ കാസ്റ്റ് ബാറുകള്‍, കോയിനുകള്‍, നവജാത ശിശുക്കള്‍ക്ക് സമ്മാനമായി നല്‍കാവുന്ന എന്‍ഗ്രേവ്ഡ് കോയിനുകള്‍ (സ്വര്‍ണവും വെള്ളിയും), മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ദൈവങ്ങളുടെ ഇംപ്രിന്റുള്ള കോയിനുകള്‍ തുടങ്ങി ബെസ്റ്റ് ക്വാളിറ്റി ഹൈയസ്റ്റ് പ്യൂരിറ്റി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. 999.9 എന്ന ഇന്‍ഡസ്ട്രി ലീഡിംഗ് പ്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സുള്ള എംഎംടിസി-പിഎഎംപി (ഈ പ്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് നല്‍കുന്ന ഏക കമ്പനി) ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഗുണമേന്മയുടെ കാര്യത്തില്‍ ബെഞ്ച്മാര്‍ക്കുകളാണ്.

റീട്ടെയില്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം സാന്നിദ്ധ്യമുള്ള എംഎംടിസി-പിഎഎംപി ഉപഭോക്താക്കള്‍ക്ക് സൗകര്യത്തോടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഫ്‌ളെക്‌സിബിളിറ്റി നല്‍കുന്നു. ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലൂടെ എംഎംടിസി-പിഎഎംപിന് ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ലക്ക്‌നൌ, അഹമ്മദാബാദ്, ചെന്നൈ, തൃശ്ശൂര്‍, വിശാഖപട്ടണം, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. എംഎംടിസി-പിഎഎംപി ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.