നോട്ട് 7ന്‍ അല്ല; ഇന്ത്യന്‍ വിപണിയില്‍ പുതിയ സര്‍പ്രൈസുമായി എംഐ

Gambinos Ad
ript>

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ഷവോമി പുതിയ മേഖലയിലേക്കും ചുടവടുറപ്പിക്കുന്നു. എംഐ നോട്ട് 7 അടുത്ത് തന്നെ ലോഞ്ച് ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് സര്‍പ്രൈസുമായി ഷവോമി രംഗത്ത് വന്നത്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഷൂ വിന്റെ രൂപത്തിലാണ് ചൈനീസ് കമ്പനി സര്‍പ്രൈസ് നല്‍കിയത്.

Gambinos Ad

നൈക്ക്, അഡിഡാസ്, പ്യൂമ തുടങ്ങിയ വമ്പന്മാര്‍ അരങ്ങുവാഴുന്ന സ്‌പോര്‍ട്‌സ് ഷൂ വിഭാഗത്തിലാണ് ഷവോമി തങ്ങളുടെ ആദ്യ ഷൂ പുറത്തിറക്കിയത്. . 2499 രൂപയായിരിക്കും ഷൂവിന്റെ വില. വാഷിങ് മെഷീനില്‍ കഴുകാവുന്ന തരത്തിലാണ് ഷൂ നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അഞ്ച് വ്യത്യസ്ത പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ഷൂ നിര്‍മിച്ചതെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ബ്ലാക്ക്, ഗ്രേ, ബ്ലു നിറങ്ങളിലാണ് ഷവോമിയുടെ ഷൂ വിപണിയിലെത്തുക.