ഓണ്‍ലൈന്‍ പഠനത്തിന് 2 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് എംഐ ഇന്ത്യ

  • ഇന്ത്യയിലുടനീളം മഹാമാരിയാല്‍ ബാധിക്കപ്പെട്ടവര്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ടീച്ച് ഫോര്‍ ഇന്ത്യ ലഭ്യമാക്കും
  • എംഐ ഇന്ത്യയുടെ (Mi India) എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ നെറ്റ്വര്‍ക്ക് ഒത്തുച്ചേര്‍ന്നാണ് 2500+ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നത്
Advertisement

എംഐ ഇന്ത്യയും അവരുടെ വിതരണക്കാരുടെ നെറ്റ്‌വര്‍ക്കും റീട്ടെയില്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് 2 കോടി രൂപ മൂല്യം വരുന്ന 2500+ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ 2500+ റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിന് തിരികെ നല്‍കാനായി എംഐ റീട്ടെയില്‍, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍മാര്‍ മുമ്പ് നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതും. കഴിഞ്ഞയിടയ്ക്കാണ് എംഐയുടെ പാര്‍ട്ണര്‍മാര്‍ കോവിഡ് ലോക്ക്‌ഡൌണിനാല്‍ ബാധിക്കപ്പെട്ട 2 ലക്ഷത്തോളം കുടുംബങ്ങളെ സഹായിച്ചത്. ആംഫന്‍ ചുഴലിക്കാറ്റിനാല്‍ ബാധിക്കപ്പെട്ട 10000 കുടുംബങ്ങളെയും ഇവര്‍ പിന്തുണച്ചിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനും വിദ്യാഭ്യാസത്തിനും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാനാകും എന്ന് ഉറപ്പാക്കാന്‍ എംഐ ഇന്ത്യ ടീച്ച് ഫോര്‍ ഇന്ത്യയുമായി കൈകോര്‍ത്തിട്ടുണ്ട്. ലോക്ക്‌ഡൌണിനാല്‍ സ്‌കൂളുകള്‍ ഓണ്‍ലൈനാകുന്ന ഇക്കാലത്ത് ആയിരക്കണക്കിന് കുട്ടികളാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ മാറി നില്‍ക്കുന്നത്. ഈ ഉദ്യമത്തിലൂടെ ലഭിക്കുന്ന എംഐ സ്മാര്‍ട്ട്‌ഫോണുകളിലൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകുമെന്നും വിദ്യാഭ്യാസ തുടര്‍ച്ചയുണ്ടെന്നും ഉറപ്പാക്കാനാകും.

‘എംഐ ഇന്ത്യയില്‍ ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നത് ഓരോ ഇന്ത്യക്കാര്‍ക്കും സാങ്കേതികവിദ്യ എത്തിപ്പിടിക്കാവുന്ന തരത്തിലാക്കുക എന്നതിലാണ്. ഈ പദ്ധതിക്ക് കീഴില്‍ 2500+ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാമെന്ന് ഏറ്റ് എംഐ ഇന്ത്യയ്‌ക്കൊപ്പം നിന്ന ഞങ്ങളുടെ റീട്ടെയില്‍ പാര്‍ട്ണര്‍മാരോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്. ഞങ്ങള്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നൊരു മേഖല വിദ്യാര്‍ത്ഥികളുടെ പഠനമായിരിക്കും’ – എംഐ ഇന്ത്യ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുരളീകൃഷ്ണന്‍ ബി. പറഞ്ഞു.