കോവിഡ് കാലത്ത് ഡിസിന്‍ഫെക്ഷന്‍-ഫോക്കസ്ഡ് കാമ്പെയ്ന്‍ ‘സേഫ് ടു ടച്ച്’ അനാവരണം ചെയ്ത് ലൈസോള്‍

  • Sars-Cov-2 (Covid-19) വൈറസിനെതിരെ ഉല്‍പ്പന്ന ഫലക്ഷമത എടുത്തുകാട്ടുന്നു
  • ജേര്‍മ്‌സിനെയും വൈറസിനെയും കൊല്ലാന്‍ പ്രതലങ്ങള്‍ വൃത്തിയാക്കി, അണുമുക്തമാക്കേണ്ടതിന്റെ പ്രാധാന്യവും
Advertisement

ഇന്ത്യയുടെ ലീഡിംഗ് ഡിസിന്‍ഫെക്ടന്റ് ബ്രാന്‍ഡായ ലൈസോള്‍, ഇന്ന് പുതിയ കാമ്പെയ്ന്‍ ‘സേഫ് ടു ടച്ച്’ അനാവരണം ചെയ്തു. നിലിവിലെ മഹാമാരിയുടെ സമയത്ത് ജേര്‍മ്‌സിനും വൈറസിനും എതിരെ പോരാടാന്‍ പ്രതലങ്ങള്‍ അണുമുക്തം ആക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളര്‍ത്താനാണ് കാമ്പെയ്ന്‍ ഊന്നല്‍ നല്‍കുന്നത്. കോവിഡ് 19 മഹാമാരി ആരംഭിച്ചതു മുതല്‍, ഈ മാരകമായ അണുബാധയുടെ ശൃംഖല തകര്‍ക്കാന്‍ സഹായിക്കുന്നതിന് അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലൈസോള്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലൈസോള്‍ ഡിസിന്‍ഫെക്ടന്റ് സര്‍ഫസ് ക്ലീനര്‍ ഒരു അന്താരാഷ്ട്ര തലത്തില്‍ അക്രഡിറ്റേഷനുള്ള ഒരു വിദേശ ലബോറട്ടറി പരീക്ഷിക്കുകയും സാര്‍സ്-കോവ്-2 വൈറസിന് എതിരെ 99.9% ഫലപ്രദമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണേഷ്യയിലെ RB (റെക്കിറ്റ് ബെങ്കീസര്‍ ഗ്രൂപ്പില്‍പ്പെട്ട കമ്പനികളുടെ വ്യാപാരനാമം) ഹൈജീന്‍ CMO-യും മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ സുഖ്ലീന്‍ അനെജയുടെ വാക്കുകള്‍, ”ലൈസോള്‍ ഒരു ആഗോള ഡിസിന്‍ഫെക്ടന്റ് ചാമ്പ്യനാണ്, മാത്രമല്ല നിലവിലുള്ള പകര്‍ച്ചവ്യാധിയുടെ സമയത്ത് നമ്മുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിന് പ്രതല അണുനാശീകരണത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ളവരില്‍ കൂടുതലായി ശുചിത്വ ബോധം ഉണ്ടായതായി നാം കാണുന്നുണ്ട്, ആ സാഹചര്യത്തില്‍ വ്യക്തിഗത ശുചിത്വത്തോടൊപ്പം പ്രതലങ്ങളും അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കേണ്ടത് പ്രധാനമാണ്. കോവിഡ് 19 വൈറസിനെ കൊല്ലുന്നതില്‍ ലൈസോളിന്റെ ഡിസിന്‍ഫെക്ടന്റ് മള്‍ട്ടി-സര്‍ഫസ് ക്ലീനര്‍ പരീക്ഷിക്കുകയും ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കാമ്പെയ്നിലൂടെ ലൈസോള്‍ ഉപഭോക്താക്കളെ അവരുടെ വീടുകള്‍ വൃത്തിയാക്കാന്‍ മാത്രമല്ല, അണുവിമുക്തമാക്കാനും എല്ലാ സര്‍ഫസുകളും സ്പര്‍ശിക്കാന്‍ സുരക്ഷിതമാക്കാനും സഹായിക്കുന്നു..”

ദക്ഷിണേഷ്യയിലെ RB ഹൈജീന്‍ ഹോം ഡയറക്ടര്‍ R&D ഡയറക്ടര്‍ ഡോ. സ്‌കന്ദ് സക്സേനയുടെ വാക്കുകള്‍: ”ആര്‍ബിയില്‍, ശുദ്ധവും ആരോഗ്യകരവുമായ ഒരു ലോകത്തെ നിരന്തരമായ പരിശ്രമത്തില്‍ സംരക്ഷിക്കാനും സുഖപ്പെടുത്താനും പരിപോഷിപ്പിക്കാനുമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ആര്‍ബിയുടെ പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര ശുചിത്വ ഉല്‍പ്പന്നങ്ങളിലൊന്നാണ് ലൈസോള്‍ ഡിസിന്‍ഫെക്ടന്റ് സര്‍ഫസ് ക്ലീനര്‍, അത് സാര്‍സ്-കോവ് -2 (Sars-Cov-2) വൈറസിനെതിരെ 99.9% ഫലപ്രദമാണെന്ന് പരീക്ഷിച്ച്, തെളിയിച്ചിട്ടുണ്ട്. മലിനമായ പ്രതലങ്ങളെ അണുവിമുക്തമാക്കുന്നതിലൂടെ ലൈസോള്‍ ഡിസിന്‍ഫെക്ടന്റ് സര്‍ഫസ് ക്ലീനര്‍ ഈ മാരകമായ രോഗം വ്യാപിക്കുന്നത് തടയുന്നുവെന്നും വീടുകള്‍ വൃത്തിയുള്ളതും അണുക്കള്‍ ഇല്ലാത്തതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നും ഈ കണ്ടെത്തലുകള്‍ തെളിയിച്ചിട്ടുണ്ട്.”

ഉപഭോക്താക്കളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള McCann -ന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ ബിഹേവിയര്‍ വ്യതിയാന കാമ്പെയ്‌നാണ് ഈ പുതിയ കാമ്പെയ്ന്‍. ഇതിനെക്കുറിച്ച് വിശദമാക്കവെ, McCann വേള്‍ഡ്ഗ്രൂപ്പിന്റെ CEO യും COO യുമായ പ്രസൂണ്‍ ജോഷി പറയുന്നത് ”അണുക്കളില്‍ നിന്നും വൈറസുകളില്‍ നിന്നും തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കുക എന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനാണ് ഈ ഫിലിം. തറകളില്‍ മാത്രമല്ല, ഡോര്‍നോബുകള്‍, കിച്ചന്‍ കൌണ്ടറുകള്‍ മുതലായ പലവിധ പ്രതലങ്ങളില്‍ പറ്റിപ്പിടിക്കുന്ന അണുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ളതാണ് ഈ കാമ്പെയ്ന്‍” എന്നാണ്.

പ്രിയപ്പെട്ടവരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അണുബാധയുടെ ശൃംഖല തകര്‍ക്കുന്നതിനുമായി ഉപരിതലങ്ങള്‍ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള ആവശ്യകതയെ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ എല്ലായിടത്തും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആയിരിക്കും ‘സേഫ് ടു ടച്ച്’ കാമ്പെയ്ന്‍.

RB-യെക്കുറിച്ച്:

വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ലോകത്തെ നിരന്തരമായ പരിശ്രമത്തില്‍ പരിരക്ഷിക്കുന്നതിനും സുഖപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഉദ്ദേശ്യമാണ് RB-യെ നയിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ശുചിത്വം, ക്ഷേമം, പോഷണം എന്നിവ, ചുരുക്കം ചിലര്‍ക്കുള്ള പ്രത്യേക അവകാശമല്ല, ഏവരുടെയും അവകാശമായി ലഭ്യമാക്കാനാണ് ങ്ങളുടെ ഉദ്യമം. 190 ലധികം രാജ്യങ്ങളിലെ വീടുകളില്‍ വിശ്വസനീയമായ ഗാര്‍ഹിക ബ്രാന്‍ഡുകളുടെ ശേഖരം കാണുന്നതില്‍ RB അഭിമാനിക്കുന്നു. എന്‍ഫാമില്‍, ന്യൂട്രാമിജെന്‍, ന്യൂറോഫെന്‍, സ്‌ട്രെപ്സില്‍സ്, ഗാവിസ്‌കോണ്‍, മ്യൂസിനക്‌സ്, ഡ്യുറെക്‌സ്, ഷോള്‍, ക്ലിയറസില്‍, ലിസോള്‍, ഡെറ്റോള്‍, വീറ്റ്, ഹാര്‍പിക്, സിലിറ്റ് ബാംഗ്, മോര്‍ടെയിന്‍, ഫിനിഷ്, വാനിഷ്, കാല്‍ഗണ്‍, വൂലൈറ്റ്, എയര്‍ വിക്ക് എന്നിവയും അതിലേറെയും അതില്‍ ഉള്‍പ്പെടുന്നു. ഒരു ദിവസം 20 ദശലക്ഷം RB ഉല്‍പ്പന്നങ്ങളാണ് ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ വാങ്ങുന്നന്നത്.

RB യുടെ ഉത്സുകത ഉപഭോക്താക്കളെയും ആളുകളെയും ഒന്നാമതായി കാണുന്നതിനും, പുതിയ അവസരങ്ങള്‍ തേടുന്നതിനും, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവിനായി പരിശ്രമിക്കുന്നതിനും, ഞങ്ങളുടെ എല്ലാ പങ്കാളികളുമായും കൂട്ടായ വിജയം വളര്‍ത്തിയെടുക്കുന്നതിനും ആണ്, ശരിയായ കാര്യം ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ 40,000+ പേരുടെ പ്രവര്‍ത്തനത്തെ നയിക്കുന്നു, ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന കഴിവുള്ള സഹപ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.rb.com