കല്ല്യാണാഘോഷം കൊഴുപ്പിക്കാന്‍ കാശ് തികയില്ലേ? വിഷമിക്കേണ്ട, നിങ്ങളെ സഹായിക്കാനല്ലേ ഈ ലോണ്‍!

 

 

വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങളിലൊന്നാണ്. അതിനെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഒട്ടേറെ പണച്ചെലവുള്ള കാര്യം. വിവാഹത്തിനുവേണ്ടി നമ്മള്‍ എന്തൊക്കെ കരുതിവെച്ചാലും ചിലപ്പോള്‍ ബഡ്ജറ്റ് നമ്മള്‍ പ്രതീക്ഷിച്ചതിനുമപ്പുറം പോകുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ ഒരു പേഴ്സണല്‍ ലോണിനാവും. എങ്ങനെയെന്നു പറയാം.

എളുപ്പം ഫണ്ട് കിട്ടും:

പേഴ്സണല്‍ലോണിന്റെ പ്രധാന മെച്ചം ഫണ്ട് ഫെട്ടെന്നു കിട്ടും എന്നതാണ്. അപേക്ഷിച്ച് കുറേയധികം രേഖകള്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയൊന്നും വേണ്ട. ലളിതമായ നടപടിക്രമങ്ങളിലൂടെ കുറച്ചുസമയത്തിനുള്ളില്‍ പേഴ്സണല്‍ ലോണ്‍ നേടാം. ഇനി ലോണിനായി ബാങ്കിലേക്കോ മറ്റോ പോകേണ്ട ആവശ്യം പോലുമില്ല. ഓണ്‍ലൈനായും അപേക്ഷിക്കാം. പ്രീ അപ്രൂവ്ഡ് പേഴ്സണല്‍ ലോണാണെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ പണം കിട്ടും.

പണത്തിന്റെ ഉപയോഗകാര്യത്തില്‍ യാതൊരു നിബന്ധനയുമില്ല:

നിങ്ങള്‍ ഒരു ഹോം ലോണോ കാര്‍ ലോണോ ഒക്കെ എടുക്കുമ്പോള്‍ വസ്തു വില്‍പ്പനക്കാരന് അല്ലെങ്കില്‍ കാര്‍ ഡീലര്‍ക്ക് വായ്പയെടുക്കുന്ന സ്ഥാപനം നേരിട്ട് ചെക്ക് കൊടുക്കുകയാണ് ചെയ്യുക. എന്നാല്‍ പേഴ്സണല്‍ ലോണിന്റെ കാര്യത്തില്‍ വായ്പ നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരികയാണ് ചെയ്യുക. ആ ഫണ്ട് എന്തിനുവേണ്ടിയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. എങ്കിലും പൊതുവെ സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള നിക്ഷേപങ്ങള്‍ക്ക് ഇത്തരം വായ്പകള്‍ ഉപയോഗിക്കരുതെന്ന് വായ്പാദാതാക്കള്‍ മുന്നറിയിപ്പു നല്‍കാറുണ്ട്. എന്നാല്‍ വിവാഹത്തിന്റെ ചെലവുകള്‍ക്കായി ഈ പണം ഉപയോഗിക്കുന്നതില്‍ യാതൊരു തടസവുമില്ല.

തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുന്നതിലെ കാര്‍ക്കശ്യമില്ലായ്മ:

നിങ്ങളുടെ തിരിച്ചടവ് കപ്പാസിറ്റിക്കും ധനസ്ഥിതിയ്ക്കും അനുസരിച്ചുള്ള തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാമെന്നതാണ് പേഴ്സണല്‍ ലോണുകളുടെ മറ്റൊരു സൗകര്യം. മിക്കപ്പോഴും അറുമാസത്തെ തിരിച്ചടവ് കാലാവധിയാണ് ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നല്‍കുക. എന്നാല്‍ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ 84 മാസം വരെ തിരിച്ചടവ് കാലാവധിയായി അനുവദിക്കാറുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ തിരിച്ചടവ് കാലയളവ് തെരഞ്ഞെടുക്കാം. പലിശയിനത്തില്‍ ചെലവ് കൂടുന്നത് ഒഴിവാക്കാന്‍ പറ്റാവുന്നത്ര ചെറിയ കാലയളവ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

വെഡ്ഡിങ് ലോണ്‍ വേണോ പേഴ്സണല്‍ ലോണ്‍ വേണോ

യഥാര്‍ത്ഥത്തില്‍ ഇതൊരു തരം പേഴ്സണല്‍ ലോണ്‍ തന്നെയാണ്. ഇങ്ങനെയൊരു പേരുവിളിക്കുന്നുവെന്നേയുള്ളൂ. വെഡ്ഡിങ് ലോണ്‍ ആയാലും അത് ഇന്ന ആവശ്യത്തിന് ചെലവഴിക്കണമെന്ന നിര്‍ബന്ധമില്ല. വായ്പ നല്‍കുന്ന സ്ഥാപനത്തെ അനുസരിച്ച് പേഴ്സണല്‍ ലോണിന്റെയും വെഡ്ഡിങ് ലോണിന്റെയും പലിശയും മറ്റും വ്യതാസപ്പെടാം. അത് താരതമ്യം ചെയ്തശേഷം ഏതുവേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

പേഴ്സണല്‍ ലോണ്‍ എടുക്കുന്നവര്‍ക്കായി ചില ടിപ്സ്:

ക്രഡിറ്റ് സ്‌കോര്‍, തിരിച്ചടവ് കപ്പാസിറ്റി, വരുമാന സ്ഥിരത എന്നിവ കണക്കിലെടുത്ത് മാത്രമേ പേഴ്സണല്‍ ലോണിനായി അപേക്ഷിക്കാവൂ. മാര്‍ക്കറ്റില്‍ നിരവധി പേഴ്സണല്‍ ലോണുകള്‍ ലഭ്യമാണ്. നിരക്കുകളും മറ്റും താരതമ്യം ചെയ്ത് നിങ്ങള്‍ക്ക് യോജിച്ചത് തെരഞ്ഞെടുക്കാം.