ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തിരഞ്ഞത് ആഴത്തിലുള്ള ഓഡിയോ അനുഭവങ്ങള്‍: സി.എം.ആര്‍ പഠനം

  • സിഎംആര്‍ പഠനം: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഓഡിയോ ക്വാളിറ്റിയെ മുഖ്യഘടകങ്ങളിലൊന്നായി പരിഗണിക്കുന്നു. ആദ്യ പരിഗണന ബാറ്ററി ലൈഫിനും ക്യാമറയ്ക്കും
  • അഞ്ച് ഉപയോക്താക്കളില്‍ നാലു പേരും ഡോള്‍ബി അറ്റ്‌മോസ് കൂടുതല്‍ വീഡിയോ ഉപഭോഗത്തിന് വഴിയൊരുക്കുമെന്ന് കരുതുന്നു
  • ഏഴില്‍ ആറ് ഉപയോക്താക്കളും ഏത് മ്യൂസിക്/വീഡിയോ സര്‍വീസ് സബ്സ്‌ക്രിപ്ഷനാണ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതില്‍ ഡോള്‍ബി അറ്റ്‌മോസിന് പ്രാധാന്യമുണ്ടെന്ന് അംഗീകരിക്കുന്നു
  • 81% സ്മാര്‍ട്ട്‌ഫോണ്‍ ഗെയ്മര്‍മാരും ഡോള്‍ബി അറ്റ്‌മോസിന് അവരുടെ ഗെയ്മിംഗ് അനുഭവം മെച്ചപ്പെടുത്താനാകുമെന്ന് വിശ്വസിക്കുന്നു
  • 82% സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും വിശ്വസിക്കുന്നത് ഡോള്‍ബി അറ്റ്‌മോസ് പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉള്ളപ്പോഴാണ് സിനിമകള്‍ കൂടുതല്‍ നന്നായി ആസ്വദിക്കാനാകുന്നത് എന്നാണ്
Advertisement

പുതിയ കാലക്രമത്തില്‍ റിമോട്ടായി ജോലി ചെയ്യുന്നതും വീടിനകത്തു തന്നെ ആയിരിക്കുന്നതുമാണ് പതിവ് രീതികള്‍. ഇത് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വീഡിയോ ഉപയോഗം വലിയ അളവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തത്ഫലമായി, ആളുകളില്‍ നിന്ന് സമ്പന്നമായ സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോ ക്വാളിറ്റിയ്ക്കുള്ള ഡിമാന്‍ഡും വര്‍ദ്ധിച്ചു.

മാറുന്ന ഉപഭോക്തൃ രീതികള്‍ മനസ്സിലാക്കാന്‍, മാര്‍ക്കറ്റ് റിസര്‍ച്ചിലെ മുന്‍നിര സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍), പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അങ്ങേയറ്റം മികച്ച ഓഡിയോ വീഡിയോ അനുഭവങ്ങള്‍ നല്‍കുന്ന ഡോള്‍ബിയുമായി പങ്കാളിത്തം സൃഷ്ടിച്ചു. ‘What Audio Means for Indian Smartphone users?’ (ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓഡിയോ എന്നാല്‍ എന്താണ്?) എന്ന് പേരിട്ട സര്‍വേയിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഓഡിയോ സംബന്ധിച്ച ഉള്‍ക്കാഴ്ച്ചകളും ഡോള്‍ബി അറ്റ്‌മോസ് പോലുള്ള നെക്സ്റ്റ് ജനറേഷന്‍ ഓഡിയോ ടെക്‌നോളജിയ്ക്ക് നല്‍കുന്ന മുന്‍ഗണനയും വെളിവായി.

‘സമയം മാറുന്നതിന് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോയില്‍ വരുന്ന കണ്‍സ്യൂമര്‍ സെന്റിമെന്റുകള്‍ മനസ്സിലാക്കാന്‍ സര്‍വേ ഫലങ്ങള്‍ ഞങ്ങളെ സഹായിച്ചു. ഡോള്‍ബി അറ്റ്‌മോസിനെക്കുറിച്ചും അത് ഉള്ളടക്ക അനുഭവത്തില്‍ ഓഡിയോ ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നുമുള്ള ധാരണ ആളുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മ്യൂസിക്, എപ്പിസോഡിക് കണ്ടന്റ്, ഗെയ്മിംഗ്, യുജിസി തുടങ്ങിയ ഉള്ളടക്കങ്ങളുടെ ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് മികച്ച കേള്‍വി അനുഭവമാണ്. ഡോള്‍ബി പോലുള്ള ഇന്‍ഡസ്ട്രി ലീഡിംഗ് ഇന്നൊവേഷനുകള്‍ കണ്‍സ്യൂമര്‍ ആസ്പിരേഷനുകള്‍ പൂര്‍ത്തിയാക്കുന്നതാണ്’ – സിഎംആര്‍, ഹെഡ്-ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പ് ഹെഡ്, പ്രഭു റാം പറഞ്ഞു.

ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്‌ളൂര്‍, അഹമ്മദാബാദ് തുടങ്ങിയ ആറ് നഗരങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഇന്ത്യക്കാര്‍ എങ്ങനെ ഉള്ളടക്ക ഉപഭോഗം നടത്തുന്നുവെന്നും ശബ്ദ ക്വാളിറ്റിക്ക് നല്‍കുന്ന പ്രാധാന്യവും അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന ഘടകങ്ങളും അറിയാനാണ് ശ്രമിച്ചത്. മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഡോള്‍ബി അറ്റ്‌മോസ് അനിവാര്യമാണെന്നാണ് പഠനത്തിലൂടെ ബോധ്യമായത്.

പഠനത്തിലെ ചില കണ്ടെത്തലുകള്‍:

  • സ്മാര്‍ട്ട്‌ഫോണുകളിലെ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയെക്കുറിച്ചും അത് ഓഡിയോ അനുഭവങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും 75% സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും അറിവുള്ളവരാണ്.
  • ഓഡിയോ ക്വാളിറ്റി എക്‌സ്പീരിയന്‍സിന് ഡോള്‍ബി അറ്റ്‌മോസ് ഉള്ള കണ്ടന്റാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് ഉള്ളപ്പോഴാണ് സിനിമകളും എപ്പിസോഡിക് കണ്ടന്റുകളും കൂടുതല്‍ നന്നായി ആസ്വദിക്കാനാകുന്നതെന്ന് യഥാക്രമം 82% ആളുകളും 77% ആളുകളും കരുതുന്നു.
  • മെച്ചപ്പെട്ട ഓഡിയോ അനുഭവം കൂടുതല്‍ കണ്ടന്റ് ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, (70%) ഉപഭോക്താക്കളും കരുതുന്നത് ഡോള്‍ബി അറ്റഅമോസ് ഓവറോള്‍ ലിസനിംഗ് എക്സ്പീരിയന്‍സ് വര്‍ദ്ധിപ്പിക്കുന്നുവെന്നും 81 ശതമാനം ആളുകളും കണ്ടന്റ് കണ്‍സംപ്ഷന്‍ കൂട്ടുമെന്നും കരുതുന്നു.
  • അഞ്ചില്‍ നാല് പേരും ഗെയ്മിംഗില്‍ ഓഡിയോ ഉപയോഗിക്കുന്നു, ഡോള്‍ബി അറ്റ്‌മോസിന് അനുഭവം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അവര്‍ കരുതുന്നു.
  • 84% സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും (ഏഴില്‍ ആറു പേരും) വിശ്വസിക്കുന്നത്, ഏത് മ്യൂസിക്/വീഡിയോ സര്‍വീസ് സബ്‌സ്‌ക്രിപ്ഷനാണ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഡോള്‍ബി അറ്റ്‌മോസ് ആയിരിക്കുമെന്നാണ്.