ഇന്ത്യാഫസ്റ്റ് ലൈഫ് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം ഉറപ്പാക്കുന്ന ലോംഗ് ഗ്യാരണ്ടീഡ് ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു

  • നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, ലിമിറ്റഡ് പ്രീമിയം, എന്‍ഡോമെന്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എളുപ്പത്തില്‍ പതിവ് വരുമാനം ഉറപ്പാക്കുന്നു

ബാങ്ക് ഓഫ് ബറോഡയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഇന്ത്യാഫസ്റ്റ് ലൈഫ്) ഇന്ന് ഇന്ത്യാഫസ്റ്റ് ലൈഫ് ലോംഗ് ഗ്യാരണ്ടീഡ് ഇന്‍കം പ്ലാന്‍ (LGIP) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വ്യത്യസ്തമായ ഈ പ്ലാന്‍ സാമ്പത്തിക സ്ഥിരതയും കുടുംബത്തിന് ഉറപ്പായ വരുമാനവും ഉറപ്പാക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലളിതവും ഉറപ്പായതുമായ സൊലൂഷനുകള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ ഉപഭോക്തൃ-കേന്ദ്രീകൃത പരിരക്ഷാ പ്ലാന്‍ റിസ്‌ക്കുകള്‍ കുറച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ഥിരതയുള്ള വരുമാനവും ഉറപ്പാക്കുന്നു.

“ലൈഫ് ടൈം ഗ്യാരണ്ടി നല്‍കുന്നൊരു ഉല്‍പ്പന്നം വാങ്ങുക എന്നത് എപ്പോഴും ആകാംക്ഷയുള്ള കാര്യമാണ്. ഈ ധര്‍മ്മചിന്തയും ഞങ്ങളുടെ #CustomerFirst സിദ്ധാന്തവും ഒത്തുചേരുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ലോംഗ് ഗ്യാരണ്ടീഡ് ഇന്‍കം പ്ലാന്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. 99 വയസ്സു വരെ നികുതി രഹിത വരുമാനം ഉറപ്പാക്കുന്ന പ്ലാനാണിത്. ഈ മള്‍ട്ടി ജനറേഷന്‍ പ്ലാന്‍ 59 വര്‍ഷത്തേക്ക് നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഉറപ്പായ വരുമാനം നല്‍കികൊണ്ട് പരിരക്ഷ ഉറപ്പാക്കുന്നു” – ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഡെപ്യൂട്ടി സിഇഒ, ഋഷബ് ഗാന്ധി പറഞ്ഞു.

“അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ഇന്ത്യാഫസ്റ്റ് ലൈഫ്. ലൈഫ് ലോംഗ് ഗ്യാരണ്ടീഡ് ഇന്‍കം പ്ലാന്‍ ജീവിതകാലത്ത് ഉടനീളം നികുതിരഹിത വരുമാനം ഉറപ്പാക്കുന്നതാണ്. ഈ പ്ലാനില്‍ ഉപഭോക്താക്കളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി ബെസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളുണ്ട്” – ബാങ്ക് ഓഫ് ബറോഡ, റീട്ടെയില്‍ ലയബിളിറ്റീസ്, വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസ്, മാര്‍ക്കറ്റിംഗ്, എന്‍ആര്‍ഐ ബിസിനസ്സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഡിവിഷന്‍, ചീഫ് ജനറല്‍ മാനേജര്‍, പുരുഷോത്തം പറഞ്ഞു.

ഗ്യാരണ്ടീഡ് ലൈഫ്‌ടൈം ഇന്‍കം, ഇന്‍കം ബെനഫിറ്റ് പീരിഡിന്റെ ഒടുവില്‍ എല്ലാ പ്രീമിയമും റിട്ടേണ്‍ നല്‍കല്‍ എന്നിവയിലൂടെ ഇന്ത്യാഫസ്റ്റ് ലൈഫ് ലോംഗ് ഗ്യാരണ്ടീഡ് ഇന്‍കം പ്ലാന്‍ – ഇന്ത്യാഫസ്റ്റ് ടേം റൈഡര്‍, ഇന്ത്യാഫസ്റ്റ് ലൈഫ് വെയ്വര്‍ ഓഫ് പ്രീമിയം റൈഡര്‍ എന്നിങ്ങനെ 2 റൈഡര്‍ ഓപ്ഷനുകള്‍ നല്‍കി കൊണ്ട് പ്രൊട്ടക്ഷന്‍ കവറേജ് മെച്ചപ്പെടുത്തുന്നു. പ്രീമിയം അടയ്ക്കുന്നത് മുടങ്ങിയാല്‍ പോലും* പ്ലാന്‍ കണ്ടിന്യൂഡ് ലൈഫ് കവര്‍ നല്‍കുന്നു.

ഇന്ത്യാഫസ്റ്റ് ലൈഫ്, വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലുള്ള 42 നീഡ് ബേസ്ഡ് ഓഫറിംഗുകളിലൂടെ (പ്രോഡക്റ്റ്‌സ്, റൈഡേര്‍സ്) മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂഷന്‍ ശേഷികള്‍ പ്രയോജനപ്പെടുത്തി നിരവധി നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്നു. രാജ്യത്തുടനീളമുള്ള 98 ശതമാനം പിന്‍കോഡുകളിലും കമ്പനി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു.