ജീവിതം സുരക്ഷിതമാക്കാന്‍ 'ഇന്ത്യാഫസ്റ്റ് ലൈഫ്'; ഏഴ് നൂതന കവറേജ് ഓപ്ഷനുകള്‍ സഹിതം ആദ്യ ഗ്യാരണ്ടീഡ് പരിരക്ഷണ പ്ലാന്‍ ആരംഭിക്കുന്നു

ബാങ്ക് ഓഫ് ബറോഡയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഉന്നമിപ്പിക്കുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇന്ന് ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാനിന്റെ സമാരംഭത്തെ കുറിച്ച് പ്രഖ്യാപിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തികമായി സുരക്ഷിതവും പൂര്‍ത്തീകരിക്കപ്പെട്ടതുമായ ഒരു ഭാവി വാഗ്ദാനം ചെയ്തുകൊണ്ട് ജീവിതത്തിന്റെ നിശ്ചിതതകള്‍ സുരക്ഷിതമാക്കാനാണ് ഈ ലിങ്ക് ചെയ്യാത്ത, പങ്കാളിത്തമില്ലാത്ത, ടേം ഇന്‍ഷുറന്‍സ് പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഏഴ് പ്ലാന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന സമഗ്രമായ ഒന്നാണ് ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് ഏതെങ്കിലും ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഇന്‍ഷ്വര്‍ ചെയ്തവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ആകസ്മികമായ മൊത്തത്തിലുള്ള സ്ഥിര വൈകല്യം (ആക്‌സിഡന്റല്‍ ടോട്ടല്‍ പെര്‍മനന്റ് ഡിസെബിലിറ്റി, എടിപിഡി), ഗുരുതരമായ രോഗം (സിഐ), മരണവും ആകസ്മിക മരണവും (ഡെത്ത് ആന്‍ഡ് ആക്‌സിഡന്റല്‍ ഡെത്ത്, എഡിബി), മോശമായിക്കൊണ്ടിരിക്കുന്ന രോഗങ്ങള്‍ അഥവാ മാരക രോഗങ്ങള്‍ (ടെര്‍മിനല്‍ ഇല്‍നെസ്, ടിഐ) എന്നിവ ഉണ്ടായാല്‍ അവര്‍ക്ക് വളരെ അത്യാവശ്യമായ സാമ്പത്തിക പിന്തുണ പ്രദാനം ചെയ്യാന്‍ പ്രത്യേകാല്‍ രൂപകല്‍പ്പന ചെയ്തതാണ് ആ ടേം ഇന്‍ഷുറന്‍സ് പോളിസി. കൂടാതെ, ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് തിരഞ്ഞെടുത്ത പേഔട്ട് ഓപ്ഷന്‍ അനുസരിച്ച് ഈ പോളിസിയുടെ ആനുകൂല്യങ്ങള്‍ ഒരു മൊത്തംതുക അല്ലെങ്കില്‍ മൊത്തംതുക & മൊത്തവരുമാനം/വര്‍ധിക്കുന്ന വരുമാനം എന്ന രൂപത്തില്‍ ഈ പോളിസിയുടെ പ്രയോജനങ്ങള്‍ നേടാന്‍ തിരഞ്ഞെടുക്കാം.

ലോഞ്ച് സംബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡയറക്ടറുമായ വിക്രമാദിത്യ സിംഗ് ഖിച്ചി പറഞ്ഞു, “”ഞങ്ങളുടെ സ്വന്തം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഇന്ത്യാഫസ്റ്റ് ലൈഫ് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മത്സര വിലയ്ക്ക് സത്യസന്ധമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഞങ്ങള്‍ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല, സുസ്ഥിര മൂല്യം സൃഷ്ടിക്കുന്നതില്‍ തുടരുന്നു. ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ബാങ്ക് ഓഫ് ബറോഡയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ അടിത്തറയുടെ പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സമഗ്ര ടേം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നത്തിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കളുടെ വാഗ്ദാനങ്ങള്‍ പരിരക്ഷിക്കാനും അവരുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ഞങ്ങളുടെ #കസ്റ്റമര്‍ഫസ്റ്റിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.””

ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡെപ്യൂട്ടി സിഇഒ റുഷാബ് ഗാന്ധി പറഞ്ഞു, “”കുടുംബത്തിനായി ഒരാള്‍ സ്വീകരിക്കുന്ന ഏറ്റവും നിസ്വാര്‍ഥമായ വാങ്ങലാണ് ശുദ്ധമായ പരിരക്ഷ ലൈഫ് ഇന്‍ഷുറന്‍സ് കവര്‍. കസ്റ്റമര്‍ഫസ്റ്റ് പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ ആദര്‍ശത്തിന് അനുസൃതമായി, ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്! ഇത് ലിങ്ക് ചെയ്യാത്ത, പങ്കാളിത്തമില്ലാത്ത, ടേം ഇന്‍ഷുറന്‍സ് പോളിസിയാണ്. മിതമായ നിരക്കിലെ പ്രീമിയങ്ങളോടുകൂടിയ ഈ നൂതന, നവ-യുഗ ടേം ഓഫറില്‍, നാനാ വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഏഴ് വ്യത്യസ്ത കവറേജ് ഓപ്ഷനുകളുണ്ട്. അഞ്ച് വര്‍ഷത്തേക്ക് പ്രീമിയം അടയ്ക്കുന്ന ഒരു ഉപഭോക്താവിന് 99 വയസ്സ് വരെ പരിരക്ഷ ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സംരക്ഷണ പദ്ധതികളിലൊന്നാണ് ഇന്ത്യാഫസ്റ്റ് ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍. നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകളുമില്ല എന്ന വസ്തുതയെ ഞങ്ങളുടെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ – #AbNoAadheVaade – കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നു.””

വിവാഹം, ഭവനവായ്പ എടുക്കല്‍, ഒരു കുട്ടിയുടെ ജനനം/നിയമപരമായ ദത്തെടുക്കല്‍ തുടങ്ങിയ ചില ജീവിത ഘട്ടങ്ങളില്‍ അധിക ചുമതലകളില്ലാതെ ലൈഫ് കവര്‍ വര്‍ധിപ്പിക്കുന്നതിനുള്ള വഴക്കം ഈ പദ്ധതി നല്‍കുന്നു. നാണയപ്പെരുപ്പം കാരണം വര്‍ധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത്, നിങ്ങള്‍ വേണ്ടത്ര പരിരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ലൈഫ് പ്ലസ് ഓപ്ഷന്‍, വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചിത ആകെത്തുക വര്‍ധിപ്പിക്കുന്നു. അടച്ച പ്രീമിയങ്ങള്‍, ലഭിച്ച ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് വ്യക്തികള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും.

ബഹുവിധ വിതരണ ശേഷികള്‍ വര്‍ധിപ്പിക്കുകയും വിവിധ നിക്ഷേപ ഓപ്ഷനുകള്‍ അധികമാക്കുകയും ചെയ്തുകൊണ്ട് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, ആവശ്യകത-അടിസ്ഥാനമാക്കിയുള്ള (ഉല്‍പ്പന്നങ്ങളും റൈഡറുകളും) വൈവിധ്യമാര്‍ന്ന 39 ഓഫറുകളുടെ ഒരു കൂട്ടം ഇന്ത്യാഫസ്റ്റ് ലൈഫ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തൊട്ടാകെയുള്ള 98% പിന്‍കോഡുകളില്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.