ദ ഗ്രേറ്റ് ഹോണ്ട ഫെസ്റ്റുമായി ഉത്സവാഘോഷങ്ങള്‍ വരവേല്‍ക്കാന്‍ ഒരുങ്ങി ഹോണ്ട കാര്‍സ്

ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL) ഈ ഉത്സവ സീസണില്‍ പുതിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കസ്റ്റമര്‍മാര്‍ക്ക് എല്ലാവര്‍ക്കുമായി അതിന്റെ വാര്‍ഷിക ഉത്സവാഘോഷമായ “ദ ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്” പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ പ്രമോഷന്‍സിന്റെ ഭാഗമായി HCIL അതിന്റെ മോഡലുകള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകളാണ് നല്‍കുന്നത്, അവ ഇന്ത്യയില്‍ എവിടെയുമുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്ന് പ്രയോജനപ്പെടുത്താവുന്നതാണ്, 2020 ഒക്ടോബര്‍ 31 വരെയാണ് പ്രാബല്യം.

ആകര്‍ഷകമായ ഓഫറുകളെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കവെ, ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് & സെയില്‍സ്, സീനിയര്‍ വൈസ് പ്രസിഡന്റ് & ഡയറക്ടര്‍ ശ്രീ രാജേഷ് ഗോയല്‍ പറഞ്ഞു, “ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ കസ്റ്റമേര്‍സിന് ഈ ഉത്സവ സീസണ്‍ നേട്ടമുള്ളതും ആസ്വാദ്യകരവും ആക്കുന്നതിനായി, ഞങ്ങളുടെ ഗ്രേറ്റ് ഇന്ത്യാ ഫെസ്റ്റിന്റെ ഭാഗമായി ഈ മാസം ഞങ്ങളുടെ കാറുകള്‍ക്ക് തികച്ചും ആകര്‍ഷകമായ ഓഫറുകളാണ് ഞങ്ങള്‍ നല്‍കുന്നത്, കാറുകള്‍ വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയമാണ് ഇത്. കോവിഡ് വരുത്തിയ ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സഞ്ചാരാവശ്യങ്ങള്‍ കൂടിയതിനാല്‍, ഈ ആനുകൂല്യങ്ങള്‍ കസ്റ്റമേര്‍സിന് ആകര്‍ഷകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് പുതിയ കാറുകള്‍ക്കുള്ള ഡിമാന്റ് വര്‍ധിപ്പിക്കും. കസ്റ്റമേര്‍സിന് എളുപ്പത്തില്‍ വാങ്ങാന്‍ സഹായിക്കുന്നതിന് പല ഫൈനാന്‍സ് പാര്‍ട്‌ണേര്‍സുമായി ചേര്‍ന്ന് സ്മാര്‍ട്ട് ഫൈനാന്‍സിംഗ് ഓപ്ഷനുകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്, നീണ്ട കാലാവധിയും ലളിതമായ ഇഎംഐ ഓപ്ഷനുകളും ലഭിക്കുകയും ചെയ്യും.”

ബ്രാന്‍ഡ് ഓഫര്‍
ഹോണ്ട അമേയ്‌സ് – രൂ. 47,000 വരെ
5th ജെന്‍ ഹോണ്ട സിറ്റി – രൂ. 30,000 വരെ
ഹോണ്ട ജാസ്സ് – രൂ. 40,000 വരെ
ഹോണ്ട WR-V – രൂ. 40,000 വരെ
ഹോണ്ട സിവിക് – രൂ. 2,50,000 വരെ

Read more

ഈ ഓഫറുകള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ കസ്റ്റമേര്‍സിന് ക്യാഷ് ഡിസ്‌ക്കൗണ്ട്, ദീര്‍ഘിപ്പിച്ച വാറന്റി, ഹോണ്ട കെയര്‍ മെയിന്റനന്‍സ് പ്രോഗ്രാം എന്നിങ്ങനെയാണ് ലഭിക്കുക. നിലവിലുള്ള ഹോണ്ട കസ്റ്റമേര്‍സിന് ലോയല്‍റ്റി ബോണസ്, പഴയ ഹോണ്ട കാര്‍ മാറിയെടുക്കുന്നവര്‍ക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് ബെനഫിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കസ്റ്റമേര്‍സിന് 100 ശതമാനം ഓണ്‍-റോഡ് ഫൈനാന്‍സിംഗ്, കുറഞ്ഞ ഇഎംഐ പാക്കേജുകള്‍, കാലാവധി കൂടുതലുള്ള ലോണുകള്‍ എന്നിവ ലഭ്യമാക്കി സഹായിക്കുന്നതിന് കമ്പനി വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.