ഹിമാലയ ബേബി കെയര്‍ ‘ജംബോ ജെന്റില്‍ ബേബി വൈപ്പ്‌സ്’ അവതരിപ്പിച്ചു

ഹിമാലയ ഡ്രഗ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ ജംബോ ജെന്റില്‍ ബേബി വൈപ്പ്‌സ് അവതരിപ്പിച്ചു. സാധാരണ വൈപ്പ്‌സിന്റെ രണ്ടിരട്ടി വലുപ്പമുള്ളതാണ് ജംബോ വൈപ്പ്‌സ്. കുട്ടികള്‍ കളിക്കുമ്പോഴും കഴിക്കുമ്പോഴുമൊക്കെ ശരീരത്തില്‍ അഴുക്കു പറ്റിക്കുന്നത് സ്വാഭാവികമാണ്. അത് വൃത്തിയാക്കാന്‍ ചെല്ലുമ്പോള്‍ അവര്‍ ഒട്ടു നിന്നു തരികയുമില്ല, ജംബോ ജെന്റില്‍ ബേബി വൈപ്പ്‌സ് കൈവശമുണ്ടെങ്കില്‍ ചര്‍മ്മം വൃത്തിയാക്കുന്നതിന് അത് ഏറ്റവും അനുയോജ്യമാണ്.

ശാസ്ത്രീയ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിലും പ്രകൃതിദത്ത ആയുര്‍വ്വേദ ചേരുവകളോടെയും നിര്‍മ്മിച്ചിരിക്കുന്ന ഹിമാലയ ജെന്റില്‍ ബേബി വൈപ്പ്‌സ് ഉപയോഹിക്കുമ്പോള്‍ കുട്ടിയെ ക്ലീന്‍ ചെയ്യുമ്പോള്‍ ഒരു വൈപ്പ്‌സില്‍ ഒതുക്കാനാകും. മുഖം മുതല്‍ പാദം വരെയുള്ള കുഞ്ഞിന്റെ ചര്‍മ്മം വൃത്തിയാക്കാനും റീഫ്രഷ് ചെയ്യാനും ഈ വൈപ്പ്‌സ് സഹായിക്കും.

പ്രധാന ചേരുവകള്‍:

  • ഇന്ത്യന്‍ താമര കുഞ്ഞിന്റെ ചര്‍മ്മംം സോഫ്റ്റും മയമുള്ളതുമാക്കുന്നു.
  • ആയുര്‍വ്വേദത്തിലെ അറിയപ്പെടുന്ന പച്ചമരുന്നായ അലോ വേര നിരവധി ചര്‍മ്മാവസ്ഥകള്‍ക്ക് ഉപയോഗിക്കാറുണ്ട്.പ്രകൃതിദത്ത സ്‌കിന്‍ സൂത്തറായ ഈ പച്ചമരുന്ന് കുഞ്ഞിന്റെ ചര്‍മ്മം ഫ്രഷായും ഈര്‍പ്പമുള്ളതായും നിലനിര്‍ത്തുന്നു.

ഹിമാലയ ജംബോ ജെന്റില്‍ ബേബി വൈപ്പ്‌സ് ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ കുഞ്ഞിന്റെ മുഖവും ശരീരവും എളുപ്പത്തിലും സൗകര്യപ്രദവുമായി വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്:

  • കുഞ്ഞിന് പനിയുള്ളപ്പോള്‍
  • യാത്ര ചെയ്യുമ്പോള്‍
  • വൈകുന്നേരത്തെ ഫ്രഷ്‌നെസ്സിന്
  • കുളിപ്പിക്കുമ്പോള്‍ കുഞ്ഞ് ബഹളമുണ്ടാക്കുകയാണെങ്കില്‍
  • ഭക്ഷണം കഴിച്ചതിന് ശേഷമോ, കളികള്‍ക്ക് ശേഷമോ
  • തണുപ്പുള്ള ദിവസങ്ങളില്‍
  • കിടക്കുന്നതിന് മുമ്പ്

പാക്ക് സൈസും എംആര്‍പിയും:

12 എണ്ണവും 24 എണ്ണവും ഉള്ള പായ്ക്കറ്റിന് യഥാക്രമം 70 രൂപയും 126 രൂപയുമാണ് വില

ഉപയോഗിക്കേണ്ട രീതി:

ഹിമാലയ ജംബോ ജെന്റില്‍ ബേബി വൈപ്പ്‌സ് പായ്ക്കറ്റില്‍ നിന്ന് ഒരെണ്ണം പുറത്തെടുത്ത് കുഞ്ഞിന്റെ ശരീരം മൃദുവായി വൃത്തിയാക്കുക. ഒരു ഉപയോഗത്തിന് ശേഷം കളയുക. പായ്ക്കറ്റ് റീസീല്‍ ചെയ്ത് വൈപ്പ്‌സ് ഫ്രഷായി സൂക്ഷിക്കുക.