കുഞ്ഞു വാവയുടെ ആരോഗ്യമുള്ള മുടിക്ക് ഹിമാലയ ബേബി ഹെയര്‍ ഓയില്‍

  • ആരോഗ്യമുള്ള മുടിക്കായി പ്രകൃതിദത്തമായ ചേരുവകളുള്ളതും ഗവേഷണങ്ങളുടെ പിന്തുണയുള്ളതുമായ ഉല്‍പ്പന്നം

ഇന്ത്യയിലെ മുന്‍നിര വെല്‍നെസ് കമ്പനിയായ ഹിമാലയ ഡ്രഗ് കമ്പനി ഹിമാലയ ബേബി ഹെയര്‍ ഓയില്‍ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ മുടി പരിപാലനത്തായി പ്രത്യേകം തയ്യാറാക്കിയ ഉല്‍പ്പന്നമാണിത്. പച്ചമരുന്നുകളും അംല, മേത്തി, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളുമുള്ള ഈ ഉല്‍പ്പന്നം മുടിയ്ക്ക് പോഷകങ്ങള്‍ നല്‍കുകയും അതിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഒപ്പം മുടിയെ സോഫ്റ്റാക്കുകയും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

നവജാത ശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും തല മുതല്‍ പാദം വരെ സംരക്ഷണം നല്‍കുന്നതാണ് ഹിമാലയ ബേബി കെയര്‍. ഹിമാലയ ബേബി ഹെയര്‍ ഓയില്‍ മൃദുവും സുരക്ഷിതവും ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചതുമായ ഹെയര്‍ ഓയിലാണ്. ആരോഗ്യകരമായ മുടിവളര്‍ച്ചയ്ക്കുള്ള സമഗ്രമായ പരിഹാരമാണിത്.