സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാന്‍ ‘മിണ്ടാതിരിക്കൂ’ കാമ്പെയ്‌നുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

  • അടുത്ത നാലു മാസത്തിനുള്ളില്‍ 1000 ‘സുരക്ഷിത ബാങ്കിംഗ്’ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും
  • അന്താരാഷ്ട്ര ഫ്രോഡ് അവേര്‍നെസ് വീക്ക് 2020-ന് പിന്തുണ നല്‍കുന്നു
Advertisement

സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം സൃഷ്ടിക്കാനും അവയെ തടയുന്നതിനുമായി ‘മുഹ് ബന്ധ് രഖോ’ (മിണ്ടാതിരിക്കൂ) ക്യാമ്പെയ്ന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അവതരിപ്പിച്ചു. രാജ്യത്തുടനീളം അടുത്ത നാലു മാസത്തിനുള്ളില്‍ ബാങ്ക് 1000 വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും.

കാര്‍ഡ് വിവരങ്ങള്‍, സിവിവി, എക്സ്പയറി ഡേറ്റ്, ഒടിപി, നെറ്റ്ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ ഫോണിലോടെയോ എസ്എംഎസിലൂടെയോ ഇമെയിലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പങ്കിടാതിരിക്കുക എന്ന വളരെ ലളിതമായ ശീലം പിന്തുടര്‍ന്നാല്‍ തന്നെ ആളുകള്‍ക്ക് അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനാകും. ഇതേക്കുറിച്ചായിരിക്കും ഈ ക്യാമ്പെയ്ന്‍ സംസാരിക്കുന്നത്.

കാര്‍ഡ് വിവരങ്ങള്‍, സിവിവി, എക്സ്പയറി ഡേറ്റ്, ഒടിപി, നെറ്റ്ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ ഫോണിലോടെയോ എസ്എംഎസിലൂടെയോ ഇമെയിലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പങ്കിടാതിരിക്കുക എന്ന വളരെ ലളിതമായ ശീലം പിന്തുടര്‍ന്നാല്‍ തന്നെ ആളുകള്‍ക്ക് അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കാനാകും. ഇതേക്കുറിച്ചായിരിക്കും ഈ ക്യാമ്പെയ്ന്‍ സംസാരിക്കുന്നത്.

അന്താരാഷ്ട്ര ഫോര്‍ഡ് അവേര്‍നെസ് വീക്ക് 2020-നെയും ഇതു പിന്തുണയ്ക്കുന്നു. നവംബര്‍ 15-21 വരെ നടക്കുന്ന ഈ മൂവ്‌മെന്റ് ആഗോള തലത്തില്‍ തന്നെ തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. ഇതു രണ്ടാം വര്‍ഷമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഇതില്‍ പങ്കെടുക്കുന്നത്. ‘മുഹ് ബന്ധ് രഖോ’ ക്യാമ്പെയ്ന്‍ ബാങ്ക് ആദ്യം തുടങ്ങിയത് കോവിഡ്-19-ന് എതിരായ ബോധവത്ക്കരണം സൃഷ്ടിക്കാനാണ്. ഇതാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ക്ക് എതിരായ ബോധവത്ക്കരണത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ബാങ്ക് സംഘടിപ്പിച്ച വെര്‍ച്വല്‍ ഇവന്റില്‍ ‘മൂഹ് ബന്ധ് രഖോ’ ക്യാമ്പെയ്ന്‍ അവതരിപ്പിച്ചത് ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷ്ണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ റിട്ടയര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ ഡോ. രാജേഷ് പന്താണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ചീഫ് റിസ്‌ക്ക് ഓഫീസര്‍, ജിമ്മി ടാറ്റയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുഹ് ബന്ധ് രഖോ ക്യാമ്പെയ്ന്‍ പാട്ടു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
‘കൂടുതല്‍ ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യുന്ന ഇക്കാലത്ത് ഈ ക്യാമ്പെയ്‌ന് ഏറെ പ്രസക്തിയുണ്ട്. മഹാമാരിക്കാലത്ത് കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും’ – എച്ച്ഡിഎഫ്‌സി ബാങ്ക്, ചീഫ് റിസ്‌ക്ക് ഓഫീസര്‍, ജിമ്മി ടാറ്റ പറഞ്ഞു. ‘സാമൂഹിക ഉത്തരവാദിത്തമുള്ളൊരു കോര്‍പ്പറേറ്റ് സിറ്റിസണ്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഞങ്ങള്‍ പതിവായി സുരക്ഷിത ബാങ്കിങുമായി ബന്ധപ്പെട്ട വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഈ ക്യാമ്പെയ്‌നിലൂടെ, അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേക്ക്‌ഹോള്‍ഡേര്‍സിനെയും പങ്കെടുപ്പിച്ചു കൊണ്ട് അടുത്ത തലത്തിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’.

ബാങ്ക് ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍:

  • എച്ച്ഡിഎഫ്‌സി ബാങ്കോ മറ്റേതെങ്കിലും ബാങ്കോ നിങ്ങളുടെ ഒടിപി, നെറ്റ്ബാങ്കിങ്/മൊബൈല്‍ബാങ്കിങ് പാസ്‌വേര്‍ഡ്, കസ്റ്റമര്‍ ഐഡി, യുപിഐ പിന്‍ എന്നിവ ഇഎംഐ ആവശ്യങ്ങള്‍ക്കായി ചോദിക്കില്ല.
  • ഫോണ്‍, എസ്എംഎസ്, ഇമെയില്‍ തുടങ്ങിയവയിലൂടെ ആരുമായും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പങ്കിടരുത്.

സുരക്ഷിതമായ ബാങ്കിങിനുള്ള ടിപ്‌സ്:

  • ആരുമായും പിന്‍, പാസ്‌വേഡുകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ പങ്കിടരുത്.
  • നിങ്ങളുടെ വിലാസം, കോണ്‍ടാക്റ്റ് നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ മാറുകയാണെങ്കില്‍ അത് ബാങ്കിനെ അറിയിക്കണം.
  • നിങ്ങളുടെ അക്കൌണ്ടിലോ കാര്‍ഡിലോ സംശയകരമായ ഏതെങ്കിലും ട്രാന്‍സാക്ഷന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കും – 61607475 എന്ന നമ്പരില്‍ നിന്നായിരിക്കും നിങ്ങളെ വിളിക്കുക.
  • നിങ്ങളുടെ പ്രാദേശിക ഫോണ്‍ ബാങ്കിങ് നമ്പര്‍ ഫോണില്‍ സേവ് ചെയ്തിടുക. കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ അല്ലെങ്കില്‍ സംശയകരമായ ഏതെങ്കിലും ട്രാന്‍സാക്ഷന്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് 61606161 എന്ന നമ്പരിലേക്കോ 18002586161 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയും എച്ച്ഡിഎഫ്‌സി ബാങ്ക് ഫോണ്‍ ബാങ്കിങിലേക്ക് വിളിക്കാം.
  • പൊതു/സൌജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് കണക്റ്റഡായിരിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് ബാങ്ക് ട്രാന്‍സാക്ഷനുകള്‍ നടത്തരുത്. അത്തരം കണക്ഷനുകള്‍ സുരക്ഷിതമല്ല.