ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, ഐ.ഐ.എം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് ഹൈദരാബാദില്‍ കൗട്ടില്യ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി സ്ഥാപിച്ചു

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പബ്ലിക് പോളിസി വിദ്യാഭ്യാസത്തിന് നിര്‍ണായക സ്ഥാനം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൈദരാബാദില്‍ കൗട്ടില്യ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി സ്ഥാപിച്ചു. GITAM (https://www.gitam.edu) എന്ന് അറിയപ്പെടുന്ന ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്‌കൂള്‍ തുല്യവും പുനര്‍ജനകവുമായ ഇന്ത്യയ്ക്കും ലോകത്തിനുമായി സമൂഹം, സര്‍ക്കാര്‍, ബിസിനസ് എന്നിവുടെ പങ്കാളിത്തം റീബാലന്‍സ് ചെയ്യുക എന്ന വീക്ഷണത്തോടെ സ്ഥാപിച്ചിരിക്കുന്നതാണ്.

കാര്‍ക്കശ്യമുള്ള പബ്ലിക് പോളിസി വിദ്യാഭ്യാസം നല്‍കി പുതുയുഗ നേതാക്കളെ വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും അത്തരം പാഠങ്ങള്‍ ഇന്ത്യയുടെ 21-ാം നൂറ്റാണ്ടിലെ പരിഹരിക്കുന്നതിന് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള സ്‌ക്കൂളാണിത്. രാജ്യത്ത് തെളിവ് അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്തേണ്ടതിന്റെ ആവശ്യകത പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ഉദ്യമം ഐവി ലീഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് തുല്യമായ വിദ്യാഭ്യാസ നിലവാരവും ഓഫര്‍ ചെയ്യുന്നു. 24,500 ചതുരശ്രയടി പ്രദേശത്താണ് പുതുതായി സ്ഥാപിച്ച ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അത്യാധുനികമായ സൗകര്യങ്ങളും സാങ്കേതികവിദ്യകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സമകാലിക സ്ഥാപനമാക്കി ഇതിനെ മാറ്റുന്നു. ഹൈറാര്‍ക്കിയില്ലാത്തതും പഠനത്തിനും അറിവ് കൈമാറ്റത്തിനുമുള്ള ഇന്ററാക്റ്റീവ് സ്‌പേസായാണ് കൗട്ടില്യ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ് കെന്നഡി സ്‌ക്കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) എന്നിവിടങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിഖ്യാതരായ അംഗങ്ങളുള്ള എക്സിക്യൂട്ടീവ് ബോര്‍ഡുമാണ് സ്ഥാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപക ടീമിലുള്ളത് GITAM ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രസിഡന്റ് എം. ശ്രീ ഭരത്, കൗട്ടില്യ സ്‌ക്കൂള്‍ ഓഫ് പബ്‌ളിക് പോളിസി സഹസ്ഥാപകന്‍ പ്രതീക് കന്‍വാള്‍, കൗട്ടില്യ സ്‌ക്കൂള്‍ ഓഫ് പബ്ലിക് പോളിസി സ്ഥാപക ഡയറക്റ്റര്‍ ശ്രീധര്‍ പബ്ബിസെട്ടി എന്നിവരാണ്.

സര്‍ക്കാരും അതിന്റെ ഉപകരണങ്ങളും ഏജന്‍സികളും എന്ന തലത്തില്‍ നിന്ന് പബ്‌ളിക് പോളിസിയുടെ ക്യാന്‍വാസ് കൂടുതല്‍ വിപുലമാകാന്‍ പോകുകയാണ്” – NIPFP ഡയറക്റ്ററും ഇക്കണോമിസ്റ്റുമായ രതിന്‍ റോയ് പറഞ്ഞു.

“മാറ്റത്തെ സ്വാധീനിക്കുന്നൊരു പബ്‌ളിക് പോളിസി സ്‌ക്കൂളിന്റെ ആവശ്യകത ഇന്ത്യയ്ക്കുണ്ട്. സേവനം എന്നതൊരു ഉത്തരവാദിത്തമാണെന്നും എല്ലാ മനുഷ്യര്‍ക്കും സേവിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഉള്ള ആശയം വരും തലമുറ നേതാക്കളില്‍ മുളപ്പിക്കാന്‍ പാകത്തിനുള്ള ഒരു സ്ഥാപനമായിരിക്കണമത്” – ഹാര്‍വര്‍ഡ് കെന്നഡി സ്‌ക്കൂളില്‍ പബ്ലിക് പോളിസി മുന്‍ലെക്ച്ചററും ഗ്ലോബല്‍ പൊളിറ്റിക്കല്‍ ക്യാമ്പെയ്ന്‍ കണ്‍സല്‍ട്ടന്റുമായ സ്റ്റീവ് ജാര്‍ഡിംഗ് പറഞ്ഞു.

“ഇന്ന് നമ്മുടെ രാജ്യത്തിന് കാര്യശേഷി മാത്രമല്ല വികസനം കൊണ്ടുവരാന്‍ പ്രാപ്തിയുള്ള നേതാക്കളെക്കൂടിയാണ് വേണ്ടത്. കാര്യക്ഷമമായ പബ്‌ളിക് പോളിസി വിദ്യാഭ്യാസത്തിലൂടെ ഇത് സാധ്യമാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. തലമുറകളായി പൊതുരംഗത്തുള്ള ഒരു പശ്ചാത്തലത്തില്‍ വളരുകയും വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ നാളെയെ വാര്‍ത്തെടുക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് കൗട്ടില്യ എന്നത് നാളെയുടെ നേതൃത്വത്തെ വാര്‍ത്തെടുക്കാനുള്ളൊരു അച്ചാണ്. ഈ സ്ഥാപനത്തിലൂടെ പബ്‌ളിക് പോളിസിയിലെ തെളിവ് അടിസ്ഥാനത്തിലുള്ള പഠനത്തിന്റെ കുറവ് പരിഹരിക്കാനുള്ള ഗ്ലോബല്‍ ക്വാളിറ്റി കരിക്കുലം കൊണ്ടുവരാനാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി അനുഭവപരിചയമുള്ള ഫാക്കല്‍റ്റിയെയും ഇന്‍ഡസ്ട്രി വിദഗ്ദ്ധരെയും ഞങ്ങള്‍ ഉപയോഗിക്കും” – GITAM പ്രസിഡന്റ് എം. ശ്രീ ഭരത് പറഞ്ഞു.

കൗട്ടില്യയിലുള്ളത് മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാം കരിക്കുലവും അക്കാദമിക ആഴത്തിലേക്ക് പോകാനുള്ള ഘടനയും പ്രായോഗിക പരീക്ഷണങ്ങളുമായിരിക്കും. ബിസിനസ്, സര്‍ക്കാര്‍, സമൂഹം എന്നിവയുമായി പബ്‌ളിക് പോളിസിയും ഇന്‍ക്ലൂസീവ് ഗ്രോത്തും സംബന്ധിച്ച ക്വാളിറ്റി എന്‍ഗേജ്‌മെന്റിനായുള്ള സമര്‍പ്പിത ഫോക്കസ് ഉണ്ടായിരിക്കും. സ്ഥാപനത്തില്‍ ആഴത്തിലുള്ള പഠനാനുഭവത്തിനും ക്യാമ്പസ് ജീവിതത്തിനും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൌകര്യവും പബ്ലിക് പോളിസി മേഖലയിലെ നൈപുണ്യമുള്ള വിഗദ്ധരിലേക്കുള്ള ആക്സസും ഉണ്ടായിരിക്കും.

“ഹാര്‍വര്‍ഡ് കെന്നഡി സ്‌ക്കൂള്‍ ആന്‍ഡ് റണ്ണിംഗ് സിറ്റിസണ്‍സ് ഫോര്‍ പബ്‌ളിക് ലീഡര്‍ഷിപ്പിലുള്ള എന്റെ പഠനാനുഭവമാണ് ഇന്ത്യയില്‍ തെളിവ് അടിസ്ഥാനമാക്കിയുള്ള പബ്‌ളിക് പോളിസി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഉള്ളറിവ് എന്നില്‍ സൃഷ്ടിച്ചത്. ഇന്ത്യയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പബ്ലിക് പോളിസി പ്രൊഫഷണലുകളുടെ കുറവ് ഇവിടെ കാണാനുണ്ട്. അക്കാദമിക്ക്സിലുള്ള ശക്തമായ അനുഭവസമ്പത്ത്, വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ളവ രുടെ സാന്നിദ്ധ്യം, പാശ്ചാത്യരാജ്യങ്ങളിലെ ഐവി ലീഗ് സ്‌ക്കൂളുകളുടെ കരിക്കുലത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇന്റര്‍ഡിസിപ്ലിനറി കരിക്കുലം തുടങ്ങിയവയോട് നമ്മുടെ സമ്പന്നമായ സംസ്‌ക്കാരം, മൂല്യസംവിധാനം എന്നിവ കൂട്ടിയിണക്കി പബ്‌ളിക് പോളിസിയില്‍ വൈദഗ്ദ്ധ്യം ആഗ്രഹിക്കുന്നവര്‍ക്ക് സമ്പന്നമായ പഠനാനുഭവം ലഭ്യമാക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്” – കൗട്ടില്യ സ്‌ക്കൂള്‍ ഓഫ് പബ്ലിക് പോളിസി സഹസ്ഥാപകന്‍ പ്രതീക് കന്‍വാള്‍ പറഞ്ഞു.

“സര്‍ക്കാര്‍ പോളിസികള്‍ ഉള്‍പ്പെടുന്ന മേഖലകളിലും വിവിധ ഇന്‍ഡസ്ട്രികളിലും ജോലി കണ്ടെത്താനും തങ്ങളുടെ സംഭാവനകള്‍ നല്‍കാനും കാര്യപ്രാപ്തിയുള്ള ഗ്രാജുവേറ്റുകളെ ആകും കൗട്ടില്യ സൃഷ്ടിക്കുന്നത്. ഗവേഷണം, കണ്‍സല്‍ട്ടിംഗ്, എക്സിക്യൂട്ടീവ് വിദ്യാഭ്യാസം, തുടര്‍വിദ്യാഭ്യാസം എന്നിവയിലുള്ള ഞങ്ങളുടെ സമഗ്രമായ ഫോക്കസ് ഞങ്ങളുടെ പാര്‍ട്ണര്‍മാര്‍, ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലോകത്തിലെ പബ്‌ളിക് പോളിസിയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കും” – കൗട്ടില്യ സ്‌ക്കൂള്‍ ഓഫ് പബ്ലിക് പോളിസിയുടെ സ്ഥാപക ഡയറക്റ്ററായ ശ്രീധര്‍ പബ്ബിസെട്ടി പറഞ്ഞു.

കൗട്ടില്യ നല്‍കുന്നത് 2 വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ മാസ്റ്റര്‍സ് ഇന്‍ പബ്‌ളിക് പോളിസി (MPP) പ്രോഗ്രാമാണ്. ഇതില്‍ കോര്‍ കോഴ്‌സുകളുടെയും ഇലക്റ്റീവുകളുടെയും സ്‌കില്‍ ഷോപ്പുകളുടെയും സ്‌പെഷ്യലൈസേഷനുകളുടെയും സവിശേഷമായ മിശ്രണവുമുണ്ടാകും. 2021 ജൂലൈയില്‍ 60 പേരടങ്ങുന്ന ബാച്ചിന്റെ പ്രവര്‍ത്തനം തുടങ്ങും. 2020 നവംബര്‍ 30 മുതല്‍ MPP-യുടെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കുള്ള മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം 2021 ജനുവരിയോടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.

Read more

Tവിരമിച്ച ഐഎഎസ് ഓഫീസറും എഴുത്തുകാരനുമായ അനില്‍ സ്വരൂപ്, കമ്മ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്റും പൊളിറ്റിക്കല്‍ ക്യാമ്പെയ്ന്‍ അഡൈ്വസറുമായ ദിലീപ് ചെറിയാന്‍, ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ഗ്ലോബല്‍ ഇക്കണോമി ആന്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ നോണ്‍ റെസിഡന്റ് ഫെലോയായ ഇന്‍ഡര്‍മിത് ഗില്‍, രാഷ്ട്രീയക്കാരനും അക്കാദമീഷ്യനുമായ എം.വി. രാജീവ് ഗൌഡ, മുന്‍ ഐഎഫ്എസ് ഓഫീസറും കോളം എഴുത്തുകാരനുമായ നവ്‌തേജ് സിംഗ് സര്‍ണ, ഹാര്‍വര്‍ഡ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറും എന്‍ഡിടിവിയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററുമായ നിധി റസ്ഥാന്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമായ പ്രിയങ്കാ ചതുര്‍വേദി, ആന്ധ്രപ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം റാം മോഹന്‍ നായിഡു, NIPFP ഡയറക്റ്ററും ഇക്കണോമിസ്റ്റുമായ രതിന്‍ റോയ്, ഹാര്‍വര്‍ഡ് കെന്നഡി സ്‌ക്കൂളിലെ പബ്ലിക് പോളിസി മുന്‍ ലെക്ച്ചററും ഗ്ലോബല്‍ പൊളിറ്റിക്കല്‍ ക്യാമ്പെയ്ന്‍ കണ്‍സല്‍ട്ടന്റുമായ സ്റ്റീവ് ജാര്‍ഡിംഗ് തുടങ്ങിയവരാണ് കൗട്ടില്യയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്.