ഹാര്‍പ്പിക് മിഷന്‍ പാനി, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ത്തോണിന് ആതിഥേയത്വം വഹിച്ചു

Advertisement

ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍, ഹാര്‍പ്പിക് മിഷന്‍ പാനി രാജ്യത്തെ ജല നായകരെ കൊണ്ടാടിക്കൊണ്ട് അതിന്റെ ആദ്യത്തെ വാട്ടര്‍ത്തോണിന് ആതിഥേയത്വം വഹിച്ചു. ശുചിത്വത്തിനും സംരക്ഷണത്തിനും വേണ്ടി വെള്ളത്തിന്റെ നിര്‍ണ്ണായകത്വം അഭിസംസംബോധന ചെയ്യുന്നതിന് 9 മണിക്കൂര്‍ നീണ്ട വാട്ടര്‍ത്തോണ്‍ പ്രമുഖ നയരൂപീകരണക്കാരെയും ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള സെലിബ്രിറ്റികളെയും സേനാവിഭാഗങ്ങളെയും കോര്‍പ്പറേറ്റുകളെയും ഒരുമിച്ചു കൊണ്ടുവന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ത്തോണ്‍ കാര്യക്ഷമമായ പരിഹാരങ്ങളിലും ജല സംരക്ഷണം ലക്ഷ്യമാക്കിയുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയും പര്യാലോചിക്കുന്ന ചിന്തകളെ ഉത്തേജിപ്പിക്കുന്ന സെഷനുകളുടെ ഒരു പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചു. കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ജല സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വാട്ടര്‍ സ്‌കൂള്‍ കരിക്കുലം ഒരുക്കുന്നതിനു വേണ്ടി WWF-ഇന്ത്യയ്ക്കും സ്വരോവ്‌സ്‌കി വാട്ടര്‍ സ്‌കൂളിനുമൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ്.

ലക്ഷ്മണ്‍ നരസിംഹന്‍, ഗ്ലോബല്‍ സിഇഒ, റെക്കിറ്റ് ബെന്‍കീസര്‍ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു, ”റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ത്തോണിന് ആതിഥേയത്വം ഒരുക്കിയത് അത്യന്തം പ്രതീകാത്മകവും ആര്‍ബിയിലുള്ള ഞങ്ങളെ സംബന്ധിച്ച് അഭിമാനകരമായ കാര്യവുമാണ്. ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകള്‍ വെള്ളം മിച്ചം പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ഹാര്‍പ്പിക് മിഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണ്. ഈ ദിനം സ്വാര്‍ത്ഥതാല്പര്യമില്ലാതെ നേതൃത്വം നല്‍കുകയും ശുചിത്വത്തിനു വേണ്ടി വെള്ളത്തിന്റെ നിര്‍ണ്ണായകപ്രാധാന്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്ത ജല നായകരെ കൊണ്ടാടിയിരിക്കുന്നു. ഹാര്‍പ്പിക് അതിന്റെ പ്രമുഖ ഉദ്യമങ്ങള്‍ക്കൊപ്പം മിഷന്‍ പാനി മുഖേന ജലസംരക്ഷണവും ശുചിത്വവും ലക്ഷ്യമിട്ടുള്ള പെരുമാറ്റം വ്യത്യാസപ്പെടുത്തുന്നത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

ലക്ഷ്യത്താല്‍ നയിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതിനെപ്പറ്റി സംസാരിക്കവേ ഹരോള്‍ഡ് വാന്‍ഡന്‍ ബ്രോയെക്, പ്രസിഡന്റ്, ആര്‍ബി ഹൈജീന്‍ പറഞ്ഞു, ‘ആര്‍ബിയില്‍, ആരോഗ്യം, ശുചിത്വം, പോഷണം എന്നിവയുടെ ഉപജ്ഞാതാക്കള്‍ ഞങ്ങളാണ് കൂടാതെ ഞങ്ങള്‍ സ്വന്തം ലക്ഷ്യം വിതരണം ചെയ്യുന്നു – കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ലോകത്തിനുള്ള പരിശ്രമത്തില്‍ സംരക്ഷിക്കുകയും ഭേദമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണത്. ഞങ്ങളുടെ ഹാര്‍പ്പിക്, ഫിനിഷ്, ലൈസോള്‍ എന്നിവ പോലുള്ള ബ്രാന്‍ഡുകള്‍ പെരുമാറ്റവ്യത്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ മുന്‍നിരയിലാണ്. ഐക്യരാഷ്ട്രസഭ നിര്‍വചിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുരൂപമായ വിധത്തില്‍ പ്രമുഖ സാമൂഹ്യ വിഷയങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്പഷ്ടമായി നിര്‍വചിച്ച പോരാട്ടങ്ങള്‍ എന്ന ലക്ഷ്യത്തിനു വേണ്ടി ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”

നടനും മിഷന്‍ പാനി അംബാസഡറുമായ അക്ഷയ് കുമാര്‍ പറഞ്ഞു, ”നമ്മള്‍ സംരക്ഷിച്ചു വയ്‌ക്കേണ്ട ഒരു സന്പത്താണ് വെള്ളം. അടുത്ത 9 വര്‍ഷങ്ങളില്‍ വെള്ളത്തിനുള്ള ആവശ്യം 40 ശതമാനം കണ്ട് വര്‍ദ്ധിക്കും, അത് നിറവേറ്റാന്‍ നമുക്ക് കഴിയുകയില്ല. അതിനു പുറമേ, രാജ്യത്തിന്റെ 28% ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യം ഉടലെടുക്കാനുള്ള സാധ്യതയുമുണ്ട് അതിനും നാമെല്ലാം ഉത്തരവാദികളാണ്. മനുഷ്യരാശി മുന്നേറിക്കൊണ്ടിരിക്കുന്ന നിരക്ക് പ്രകാരം, ലഭ്യമായ മുഴുവന്‍ വെള്ളവും അടുത്ത 100 വര്‍ഷത്തിനകം നമ്മള്‍ ഉപയോഗിച്ചുതീര്‍ക്കും. സ്വര്‍ണ്ണത്തിന്റെ വിലയ്ക്ക് വെള്ളം വില്‍ക്കുന്ന സ്ഥിതിയുണ്ടാകും, ഒരു പക്ഷേ വില അതിലേറെയാകാനും മതി. അതെച്ചൊല്ലി ഒരു യുദ്ധത്തിനു തന്നെ നാം സാക്ഷ്യം വഹിച്ചേക്കാം. നദികളും തടാകങ്ങളും ഇല്ലാത്ത ഒരു കാലം വന്നെത്തിയേക്കാം. ഒരു തുള്ളി വെള്ളം കാണാന്‍ തന്നെ നമ്മള്‍ ഞെരുങ്ങും. വെള്ളം സംരക്ഷിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് അതുവഴി കൂടുതല്‍ ഒരു നല്ല ഒരു ഭാവിജീവിതം നമുക്ക് ഉണ്ടാകാന്‍ കഴിയും.”