ജി എസ ടി സേവനങ്ങൾക്കായി കൊച്ചിയിൽ പ്രത്യേക സെന്റർ തുറന്നു

Advertisement

ബിസിനസ് സേവന രംഗത്തെ പ്രമുഖ കമ്പനിയായ ഐ ബി എം സി ഫിനാഷ്യൽ പ്രൊഫെഷണൽസ് ഗ്രൂപ്പും സെൻട്രൽ ഡെപ്പോസിറ്ററി സെർവീസും ചേർന്ന് ജി എസ് ടി ഫയലിംഗ, സർവീസ് സെന്റർ കൊച്ചിയിൽ ആരംഭിച്ചു. ഐ ബി എം. സി ഗ്ലോബൽ സി ഇ ഒയും മാനേജിങ് ഡയറക്ടറുമായ പി. കെ സജിത്കുമാറും സി ഡി എസ് എൽ കേരള റീജിയൻ സീനിയർ മാനേജർ ടി എ ഷിബുനാഥും ചേർന്ന് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

ഈ സെന്ററിൽ ജി എസ് ടി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതിന് വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാകുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. എൻ ആർ ഐ ബിസിനസുകാർക്കും മൾട്ടി നാഷണൽ കമ്പനികൾക്കും പ്രത്യേകം സേവനം ലഭ്യമാക്കുമെന്ന് സജിത്കുമാർ പറഞ്ഞു.
ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സെന്റർ കൂടിയാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ജി എസ് ടി ഫയലിംഗിനുള്ള സോഫ്ട്‍വെയറും ഈ സ്ഥാപനം നൽകും.