ഗ്ലൂക്കോവിറ്റ ബോള്‍സിന്റെ ലെമണി ട്വിസ്റ്റിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കൂ

ഇന്നത്തെ ചര്‍ച്ചകളില്‍ മുഴങ്ങി കേള്‍ക്കുന്നൊരു ബസ് വേര്‍ഡ് മാത്രമല്ല പ്രതിരോധശേഷി, ശക്തവും ആരോഗ്യകരവും ആക്റ്റീവുമായ ജീവിതം നയിക്കാന്‍ അത് അത്യാവശ്യം വേണ്ട ഒന്നുമാണ്. പ്രതിരോധശേഷി കെട്ടിപ്പടുക്കാന്‍ കുട്ടിക്കാലത്ത് തന്നെ തുടങ്ങേണ്ടതുണ്ട്. കുട്ടികള്‍ക്ക് കൊടുക്കുന്ന പോഷകസമൃദ്ധമായ ആഹാരങ്ങള്‍ അവര്‍ കഴിക്കാറില്ല.

കുട്ടികള്‍ക്ക് രുചി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ കഴിക്കില്ല. അപ്പോള്‍ ഒരേസമയത്ത് രുചിയും പോഷകങ്ങളും നല്‍കുന്ന ഭക്ഷണം കൊടുക്കേണ്ടത് നമ്മള്‍ മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. വീട്ടിലെ അമ്മമാര്‍ ഇന്ന് കുട്ടികളുടെ പ്രതിരോധശേഷിയുടെ കാര്യമോര്‍ത്ത് ആകെ അങ്കലാപ്പിലാണ് ജീവിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഗ്ലൂക്കോവിറ്റ ബോള്‍സ് (Glucovita Bolst) അവതരിപ്പിച്ചിരിക്കുന്നത്.

ലെമണി ഫ്‌ളേവറുള്ള ഗ്ലൂക്കോവിറ്റ ബോള്‍സ് വിപ്ലവകരമായൊരു ഉതിപന്മാണ്. രുചികരമായ ഭക്ഷണത്തിനൊപ്പം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റമിന്‍ സി ഇതില്‍ ധാരാളമായുണ്ട്. ലോഞ്ച് കാമ്പെയ്ന്റെ ഭാഗമായി ഗ്ലൂക്കോവിറ്റ ബോള്‍സ് കുട്ടിക്ക് അണുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ആവശ്യത്തിന് പ്രതിരോധ ശേഷി ഉറപ്പാക്കുന്നതില്‍ അമ്മയുടെ ആശങ്ക വിവരിക്കുന്നൊരു ടിവിസി അവതരിപ്പിച്ചു. കുട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും പ്രതോരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായൊരു ഓപ്ഷനാണ് ഈ അമ്മ തേടുന്നത്.

“”അമ്മമാരുടെ പ്രധാന പരിഗണന കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്, പ്രത്യേകിച്ചും വയറസുകളും ബാക്റ്റീരിയകളും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത്. കുട്ടികള്‍ രോഗികളാകാനും സ്റ്റാമിന നഷ്ടപ്പെടാനും സാധ്യത കൂടുതലുള്ളൊരു പരിതസ്ഥിതിയില്‍ കുട്ടികള്‍ക്ക് ആസ്വദിക്കാനാകുന്ന തരത്തിലുള്ളതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായൊരു ഉല്‍പ്പന്നം ബ്രാന്‍ഡിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ വിറ്റമിന്‍ സി അടങ്ങിയ ലെമണി ഗ്ലൂക്കോവിറ്റ ബോള്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് എനര്‍ജി, പ്രതിരോധശേഷി എന്നിവ നല്‍കുന്ന ഉല്‍പ്പന്നമാണിത്”” – വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, വൈസ് പ്രസിഡന്റ്, എസ്. പ്രസന്ന റായ് പറഞ്ഞു.

“”അനിശ്ചിതത്വം നിറഞ്ഞ ഇന്നത്തെ സമയത്ത് ഓരോ അമ്മമാരും ആഗ്രഹിക്കുന്നത് അവരുടെ കുട്ടികളെ സംരക്ഷിക്കുക എന്നതാണ്. കുട്ടികള്‍ക്ക് പ്രധാനം രുചിയാണ്, അവരെ സംബന്ധിച്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതൊരു ആശങ്കയേയല്ല. ഗ്ലൂക്കോവിറ്റ ലെമണി ബോള്‍സിലൂടെ പ്രതിരോധശേഷിക്കൊപ്പം രുചിയും ചേര്‍ക്കുക എന്നതായിരുന്നു ആശയം. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അമ്മമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഈ വീഡിയോയില്‍ ഉള്ളത്. നല്ല രുചിയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഘടകങ്ങളുമുള്ള ഗ്ലൂക്കോവിറ്റ ലെമണി ബോള്‍സ് എത്ര റീഫ്രഷിംഗാണെന്നും ഇതിലൂടെ കാണിക്കുന്നു”” – ഒഗില്‍വി സൗത്ത്, ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍, മുകേഷ് കുമാര്‍ പറഞ്ഞു.