ഫ്യൂച്ചർ ഗ്രൂപ്പ് സ്‌നാപ്‌ഡീലിന്റെ ലോജിസ്റ്റിക്സ് കമ്പനി വാങ്ങുന്നു

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ് സ്നാപ്ഡീലിന്റെ ലോജിസ്റ്റിക്‌സ് വിഭാഗമായ വുൾകാൻ എക്സ്പ്രസ്സ് വാങ്ങാൻ ഒരുങ്ങുന്നു. 50 കോടി രൂപക്കാണ് വാങ്ങുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ സപ്ലൈ ചെയിൻ ശക്തമാക്കാനാണ് ഈ നീക്കം.

ഏതാനും ആഴ്ചകൾക്കകം ഇടപാട് പൂർത്തിയാകുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് വക്താവ് പറഞ്ഞു. രാജ്യത്തെ 100 പ്രമുഖ നഗരങ്ങളെ കണക്ട് ചെയ്യുന്ന ലോജിസ്റ്റിക് നെറ്റ് വർക്കാണ് വുൾകാൻ എക്സ്പ്രസ്സ്. ജൂലൈയിൽ ഫ്ലിപ്കാർട് അവരുടെ പേയ്മെന്റ് വാലറ്റായ ഫ്രീ ചാർജ് ആക്സിസ് ബാങ്കിന് വിറ്റിരുന്നു. 385 കോടി രൂപക്കായിരുന്നു വിൽപന.