ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള തിയതി നീട്ടി

Advertisement

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി. 2021 ജനുവരി 31 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്‌സിംഗ്, എംബിഎ, കാര്‍ഷിക ശാസ്ത്രം അടങ്ങിയ ബിഎസ് സി (ഹോണേഴ്‌സ്) കോ-ഓപ്പറേഷന്‍ & ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അഗ്രികള്‍ച്ചര്‍ (ബിഎസ് സി) വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.

ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകനായ  കെ പി ഹോര്‍മിസിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ സ്‌കോളര്‍ഷിപ്പ് ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ദുര്‍ബലമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും രാജ്യത്തിനായി ജീവന്‍ ത്യജിച്ച സായുധ സേനാംഗങ്ങളുടെ മക്കളെയും സാമ്പത്തികമായി സഹായിക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതിനാലാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടിയത്.