ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിര്‍മ്മിച്ച വീട് കൈമാറി

ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി മുക്കന്നൂരില്‍ നിര്‍മ്മിച്ച വീട് ഗുണഭോക്താവിന് കൈമാറി. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ അനില്‍ കുമാര്‍ വിവിയാണ് താക്കോല്‍ദാനം നടത്തിയത്. ചടങ്ങ് ഉല്‍ഘാടനം ചെയ്യാനെത്തിയ അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ചു.

ഫെഡറല്‍ ബാങ്കിന്റെ മുക്കന്നൂര്‍ ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ ജോര്‍ജ്ജ് പി.വിയോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്റെ ജനനസ്ഥലമായ മുക്കന്നൂരിന്റെ വികസനത്തിനായി ഫെഡറല്‍ ബാങ്ക് നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്.

മുക്കന്നൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍വത്കരണം, ഭവനരഹിതര്‍ക്ക് പാര്‍പ്പിടം, മുക്കന്നൂര്‍ ഗ്രാമവാസികള്‍ക്കായി നിരവധി സാംസ്‌കാരിക, കായിക പരിപാടികള്‍ തുടങ്ങിയവ ബാങ്ക് നടത്തി വരുന്നു. മുക്കന്നൂരില്‍ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന നാലാമത്തെ വീടാണിത്.