ഫെഡറൽ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞു

ഫെഡറൽ ബാങ്കിന്റെ അറ്റാദായം 26.43 ശതമാനം ഉയർന്ന് 260 .1 കോടിയായി. ഒക്ടോബർ – ഡിസംബർ പാദത്തിലെ പ്രവർത്തന ഫലം ബാങ്ക് ഇന്ന് പുറത്തു വിട്ടു. . ഈ ക്വാർട്ടറിൽ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാനും കഴിഞ്ഞു. മൊത്തം നിക്ഷേപം ഡിസംബർ 31 ന് ഒരു ലക്ഷം കോടി കവിഞ്ഞു. 100,537 .10 കോടിയാണ് മൊത്തം നിക്ഷേപം.

മൊത്തം വായ്പ 22 .01 ശതമാനം ഉയർന്ന് 84,953 .08 കോടിയായി. 39,430 .97 കോടി രൂപയുടെ എൻ. ആർ. ഇ നിക്ഷേപം ബാങ്കിനുണ്ട്.ബാങ്കിന്റെ മൊത്തം ബിസിനസ് 185490. 17 കോടിയായി ഉയർന്നു. മൊത്തം ബിസിനസ് 14 .60 ശതമാനം വളർച്ച നേടി. 1252 ശാഖകളും 1679 എ. ടി എമ്മുകളും ഫെഡറൽ ബാങ്കിനുണ്ട്.